യൂത്ത്‌ ബാസ്‌കറ്റ്‌ ബോൾ: കാസർകോട്‌ സെമിയിൽരാജപുരം സെന്റ് പയസ് ടെൻത് കോളേജ് ഇൻഡോർ സ്റ്റേഡിയത്തിൽ നടന്നുവരുന്ന  സംസ്ഥാന യൂത്ത് ബാസ്കറ്റ്ബോൾ ചാമ്പ്യൻഷിപ്പ് സെമി ഫൈനൽ ബുധനാഴ്‌ച. വനിതാ വിഭാഗത്തിൽ കൊല്ലത്തെ തോൽപിച്ച്‌ ആതിഥേയരായ കാസർകോട്‌ സെമിയിൽ കടന്നു. (56‐47). വ്യാഴാഴ്‌ചയാണ്‌ ഫൈനൽ.  സെപ്തംബർ അവസാന വാരം  ജയ്പുരിൽ നടക്കുന്ന ദേശീയ യൂത്ത് ബാസ്കറ്റ്ബോൾ ചാമ്പ്യൻഷിപ്പിനുള്ള കേരളത്തിന്റെ പുരുഷവനിത ടീമുകളെ ഈ ചാമ്പ്യൻഷിപ്പിൽ നിന്ന് തെരഞ്ഞെടുക്കും. രാജപുരം സെന്റ് പയസ് ടെൻത് കോളേജും കാസർകോട്‌ ജില്ലാ ബാസ്കറ്റ്ബോൾ അസോസിയേഷനും സംയുക്തമായാണ് മത്സരങ്ങൾ സംഘടിപ്പിക്കുന്നത്.    Read on deshabhimani.com

Related News