എറണാകുളത്തേക്ക്‌ പിലിക്കോടുനിന്ന്‌ വിദഗ്‌ധ സംഘംപിലിക്കോട്  പ്രളയ ബാധിത പ്രദേശത്തേക്ക് പിലിക്കോടുനിന്ന്‌  25 വിദഗ്ദ്ധ തൊഴിലാളികൾ. പിലിക്കോട് പഞ്ചായത്തിന്റെ നേതൃത്വത്തിലാണ് പ്ലംബിങ്‌,  വയറിങ്‌  തുടങ്ങിയ ജോലിക്ക് സന്നദ്ധ സേവകരായി ഇവർ  ഞായറാഴ്ച പുറപ്പെട്ടു. ആദ്യ മൂന്നുദിവസം എറണാകുളം ജില്ലയിലെ കുന്നുകര പഞ്ചായത്തിലാണ് ഇവർ സേവന പ്രവർത്തനം നടത്തുന്നത്. എറണാകുളം ജില്ല പഞ്ചായത്ത്‌ ഡെപ്യൂട്ടി ഡയറക്ടർ,  പിലിക്കോട് പഞ്ചായത്ത് പ്രസിഡന്റ് ടി വി ശ്രീധരനോട് വിദഗ്ദ്ധ തൊഴിലാളെ ആവശ്യപ്പെട്ടതിനാലാണ്‌  25 അംഗ സംഘത്തെ അയച്ചത്‌.  യാത്ര ടി വി ഗോവിന്ദൻ ഫ്ളാഗ് ഓഫ് ചെയ്തു. ടി വി ശ്രീധരൻ അധ്യക്ഷനായി. പപ്പൻ കുട്ടമത്ത്, ടി വി വിനോദ്, പി രാഘവൻ, എ വി കുഞ്ഞികൃഷ്ണൻ, രാമകൃഷ്ണൻ എന്നിവർ സംസാരിച്ചു.      Read on deshabhimani.com

Related News