ദിവ്യ ഡോക്ടറായി; സമ്മാനമായി കുട്ടികൾക്ക്‌ പുസ്‌തകങ്ങൾസ്വന്തം ലേഖകൻ അജാനൂർ ബിഎഎംഎസ് പൂർത്തിയാക്കിയ ദിവ്യാ രമേഷ് തന്റെ ആഹ്ലാദം പങ്കുവച്ചതു പുതിയൊരു രീതിയിൽ. തൊട്ടടുത്ത സ്‌കൂളിലെ ഓരോ കുട്ടിക്കും ഓരോ പുസ്‌തകം സമ്മാനിച്ചുകൊണ്ടാണ്‌. അജാനൂർ ഗവ. ഫിഷറീസ് യുപി സ്കൂളിലെ കുട്ടികൾക്കാണ്‌ പുസ്‌തകങ്ങൾ സമ്മാനിക്കുന്നത്‌.  വിദ്യാലയത്തിൽ പ്രീ പ്രൈ മറിമുതൽ ഏഴാം ക്ലാസ് വരെ 200 കുട്ടികളുണ്ട്.  കുട്ടികൾക്ക്‌ ലഭിക്കുന്ന പുസ്‌തകങ്ങൾ പരസ്‌പരം കൈമാറും. അങ്ങനെ 200 പുസ്‌തകങ്ങളും കുട്ടികൾ വായിക്കും. അവ വായിച്ച്‌  വായനക്കുുറിപ്പുകൾ തയ്യാറാക്കും,വർഷാവസാനം ഏറ്റവും കൂടുതൽ വായനക്കുറിപ്പുകൾ തയ്യാറാക്കിയ 10 കൊച്ചു മിടുക്കർക്ക് ദിവ്യ വീണ്ടും സമ്മാനവുമായി വരും,  പറക്കളായി പി എൻ പണിക്കർ സൗഹൃദ ആയുർവേദ കോളേജിൽ നിന്നാണ് ദിവ്യ ബിഎഎംഎസ്‌ വിജയിച്ചത്‌.  പ്ലസ് ടു വരെ പഠിച്ചതും വളർന്നതും ദുബായിലാണ്. അമ്മ കെ ഗീത അജാനൂർ സ്കൂളിലെ പൂർവ വിദ്യാർഥിയാണ്. ദുബായ് എമിറേറ്റ്സ് കാറ്ററിങ്‌  സർവീസിൽ ഉദ്യോഗസ്ഥനായ അച്ഛൻ രമേഷ് പുഞ്ചാവി അജാനൂർ സ്കൂൾ വികസന സമിതിയുടെ ദുബായ് രക്ഷാധികാരിയാണ്. അനുജത്തി ദൃശ്യാ രമേഷ് എട്ടാം ക്ലാസിൽ പഠിക്കുന്നു. വിദ്യാലയത്തിന്റെ വായന പക്ഷാചരണം 'മഴ തൻ മറ്റേതോ മുഖം' എന്ന ഒരാഴ്ചക്കാലം നീളുന്ന പരിപാടിയുടെ സമാപന ദിവസമായ തിങ്കളാഴ്ച  കവി സി എം വിനയചന്ദ്രൻ  പുസ്തകങ്ങൾ ഏറ്റുവാങ്ങും. Read on deshabhimani.com

Related News