യൂത്ത്‌ ബ്രിഗേഡ്‌ പുറപ്പെട്ടു നീലേശ്വരം നീലേശ്വരത്തെ യൂത്ത് ബ്രിഗേഡ്സ് എറണാകുളത്തേക്ക്. പ്രളയ കെടുതിയിൽ കഷ്ടപ്പെടുന്നവരേയും സഹായിക്കുന്നതിനും പ്രദേശത്ത് ശുചീകരണ പ്രവർത്തനം നടത്തുന്നതിനും ഡിവൈഎഫ്ഐ നീലേശ്വരം ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിലുള്ള യൂത്ത് ബ്രിഗേഡ്സ് എറണാകുളത്തേക്ക് തിരിച്ചു. വിവിധ മേഖലകമ്മറ്റികളിൽ നിന്നും തെരഞ്ഞെടുക്കപ്പെട്ട 41 പേരാണ് സംഘത്തിലുള്ളത്.  യാത്ര സിപിഐ എം സംസ്ഥാന കമ്മിറ്റിയംഗം കെ പി സതീഷ്ചന്ദ്രൻ ഫ്ളാഗ് ഓഫ് ചെയ്തു. ഒ വി പവിത്രൻ അധ്യക്ഷനായി. സിപിഐ എം ഏരിയ സെക്രട്ടറി ടി കെ രവി, സി സുരേശൻ, എം വി ദീപേഷ്‌, കെ വി ശ്യാംചന്ദ്രൻ, എം വി രതീഷ് എന്നിവർ സംസാരിച്ചു. കെ എം വിനോദ് സ്വാഗതം പറഞ്ഞു.    യൂത്ത് ബ്രിഗേഡ്സ് അംഗങ്ങൾക്കായി നടത്തിയ ആരോഗ്യ ക്ലാസിൽ ഡോ.വി സുരേശൻ, ഹെൽത്ത് ഇൻസ്പെക്ടർ രമേശൻ എന്നിവർ ക്ലാസെടുത്തു. Read on deshabhimani.com

Related News