ജില്ലാ പിഎസ്‌സി ഓഫീസിൽ ഇ ഓഫീസ്‌ തുടങ്ങി  കാസർകോട്‌ ജില്ലാ പിഎസ്‌സി ഓഫീസിൽ ഇ ഓഫീസ്‌ പ്രവർത്തനം തുടങ്ങി. പിഎസ്‌സി ചെയർമാൻ അഡ്വ. എം കെ സക്കീർ ഉദ്‌ഘാടനം ചെയ്‌തു. എന്നും പണിയെടുത്ത്‌ മുതുക്‌ വളഞ്ഞവർക്ക്‌ ഇ ഓഫീസ്‌ വലിയ ആശ്വാസമാണ്‌.  നേരെയിരുന്ന്‌ ചിന്തിക്കാനുള്ള അവസരം ലഭിക്കുമെന്നും  അദ്ദേഹം പറഞ്ഞു.  പിഎസ്‌സി അഡീഷണൽ സെക്രട്ടറി ആർ രാമകൃഷ്‌ണൻ അധ്യക്ഷനായി. ജോയിന്റ്‌ സെക്രട്ടറി എ രവീന്ദ്രൻ നായർ, ജില്ലാ ഇൻഫർമാറ്റിക്‌ ഓഫീസർ കെ രാജൻ, കെ പ്രശാന്ത്‌കുമാർ, ആർ  മനോജ്‌ എന്നിവർ സംസാരിച്ചു. പിഎസ്‌സി ജില്ലാ ഓഫീസർ വി വി പ്രമോദ്‌ സ്വാഗതവും പി ഉല്ലാസൻ നന്ദിയും പറഞ്ഞു. Read on deshabhimani.com

Related News