ബേക്കലിനെ നോവലിലേക്ക്‌ പകർത്താനാകാതെ നെല്ലിക്കാട്ട്‌ കൃഷ്‌ണൻ വിട പറഞ്ഞുകാഞ്ഞങ്ങാട് വിടപറഞ്ഞത് ആദിമ ഗോത്രജനജീവതത്തിന്റെ  താളക്രമംനെഞ്ചേറ്റിയഎഴുത്തുകാരന്‍.                                                                                   മലയാള സാഹിത്യത്തിന്റെ സർവതല സ്പര്‍ശിയായ കാര്യങ്ങള്‍ നന്നേ ചെറുപ്പത്തിലെ ഹൃദിസ്ഥമാക്കിയിട്ടും സാഹിത്യലോകത്ത് അറിയപ്പെടാനോ ഇടിച്ചുകയറാനോ  തയ്യാറാകാതെ  അധ്യാപനവുമായി കഴിയുകയായിരുന്നു കൃഷ്ണന്‍ മാസ്റ്റര്‍. നെല്ലിക്കാട്ട് കൃഷ്ണന്‍ എന്നപേരില്‍ ആദ്യ നോവല്‍ പുറത്തിറങ്ങുമ്പോള്‍ പ്രായം 37. ഇതിന്‌  കുങ്കുമം നോവല്‍ പുരസ്‌കാരവും ലഭിച്ചു.   ജില്ലയിലെ മലവേട്ടുവ സമൂഹത്തിന്റെ ജീവിതാംശം നിറഞ്ഞതായിരുന്നു ഈ നോവലിന്റെ ഇതിവൃത്തം. അതിനുശേഷം നീണ്ട ഇടവേളകള്‍ക്കുശേഷമാണ് ഗോത്രജനസമൂഹത്തിന്റെ ആരാധനാമൂര്‍ത്തിയെ ഇതിവൃത്തമാക്കി പഞ്ചുരുളി എന്ന രണ്ടാമത്തെ നോവല്‍ പ്രസീദ്ധികരിക്കുന്നത്. വയനാട്ട് കുലവന്‍ തെയ്യം കെട്ടിന്റെ ആധികാരിക പുരാവൃത്തം കൃഷ്ണന്‍ മാസ്റ്ററെപോല നെഞ്ചേറ്റിയ മറ്റൊരാള്‍ ഉണ്ടായിരുന്നില്ല. തെയ്യം കെട്ട് സ്‌മരണികകളിൽ  കൃഷ്ണന്‍ മാസ്റ്ററുടെ പുരാവൃത്തത്തിനാണ് ആഘോഷകമ്മിറ്റിക്കാരും തെയ്യം കലകാരന്മാരും മുന്‍ഗണ നല്‍കിയിരുന്നത്. എഴുത്തിന്റെ കാര്യത്തില്‍ മടിയനായിരുന്ന കൃഷ്ണന്‍ മാസ്റ്റര്‍ സുഹൃത്തുക്കളുടെ നിര്‍ബന്ധത്തിനുവഴങ്ങി ബേക്കല്‍കോട്ടയെ  ഇതിവൃത്തമാക്കിയുള്ള നോവലിന്റെ പണിപ്പുരയില്‍ കഴിയവെയാണ്  അന്തരിച്ചത്‌.   Read on deshabhimani.com

Related News