ആർഎസ്‌എസ്‌ നേതാവ്‌ അറസ്‌റ്റിൽ

ദിനേശ്


മുള്ളേരിയ  പതിമൂന്നുകാരിയെ പീഡിപ്പിച്ച്‌  പോക്സോ കേസിൽ പ്രതിയായ ആർഎസ്എസ് പ്രാദേശിക നേതാവ് അറസ്റ്റിൽ. കാറഡുക്ക നെച്ചിപ്പടുപ്പിലെ ദിനേശിനെയാണ്  ആദൂർ സിഐ മാത്യുവിന്റെ നേതൃത്വത്തിൽ മഞ്ചേശ്വരത്തുനിന്ന് അറസ്റ്റ് ചെയ്തത്. മദ്യവിമുക്തി കേന്ദ്രത്തിൽ ഒളിവിൽ താമസിക്കുകയായിരുന്നു. ചൊവ്വാഴ്ച വൈകിട്ട് ആറോടെയാണ്‌ പിടികൂടിയത്‌.   ആഗസ്‌ത്‌ ആദ്യവാരം സ്‌കൂളിൽ നടന്ന കൗൺസലിങ്ങിലാണ് സംഭവം പുറത്തറിഞ്ഞത്.  ദിനേശിന്റെ വീട്ടിലെത്തുന്ന കുട്ടിയെ സ്ഥിരം ഉപദ്രവിച്ചിരുന്നതായി കുട്ടി കൗൺസലിങ് അധ്യാപികയോട് പറഞ്ഞു.  അധ്യാപിക   പ്രധാനാധ്യാപകന് വിവരം കൈമാറി. ആദൂർ പൊലീസിൽ  പ്രധാനാധ്യാപകൻ പരാതി നൽകിയതിന്റെ  അടിസ്ഥാനത്തിൽ കുട്ടിയുടെ മൊഴിയെടുത്തു. മൊഴിയിലും കുട്ടി കൃത്യമായി ആർഎസ്എസ് നേതാവിന്റെ പേര് പൊലീസിനോട് പറഞ്ഞു. ആദൂർ പൊലിസ് കഴിഞ്ഞ ആറാം തീയതി പോക്സോ നിയമപ്രകാരം കേസ് എടുത്തതോടെ പ്രതി ഒളിവിൽ പോയി. മുള്ളേരിയ യൂണിറ്റ് ബിഎംഎസ് ഭാരവാഹിയും ആർഎസ്‌എസ്‌‐ ബിജെപി സജീവപ്രവർത്തകനുമാണ് ദിനേശൻ.  കുറച്ചു വർഷം മുമ്പ് കാസർകോട് കേന്ദ്രീകരിച്ച് ചാരായം കടത്തിയ   കേസിലും മറ്റ്‌ നിരവധി കേസുകളിലും പ്രതിയായിരുന്നു. ദീർഘകാലം ജയിലിലായിരുന്നു. പ്രതിയെ ബുധനാഴ്ച റിമാൻഡ് ചെയ്യും. Read on deshabhimani.com

Related News