ചെന്നൈ സൂപ്പർഫാസ്‌റ്റിൽ ജനറൽകോച്ച്‌ കൂട്ടാൻ സാധ്യതയേറുന്നുകസർകോട്‌ വൻ തിരക്ക്‌ അനുഭവപ്പെടുന്ന മംഗളൂരു‐ചെന്നൈ സൂപ്പർ ഫാസ്‌റ്റ്‌ ട്രെയിനിന്‌ കൂടുതൽ  ജനറൽ കോച്ച്‌ അനുവദിക്കണമെന്ന ആവശ്യം റെയിൽവേ പരിഗണിക്കുമെന്ന പ്രതീക്ഷയിൽ യാത്രക്കാർ. ഈ ആവശ്യം ഉന്നയിച്ച്‌  പി കരുണാകരൻ എംപി റെയിൽവേ ജനറൽ മാനേജർ, ഡെപ്യൂട്ടി ജനറൽ മാനേജർ എന്നിവർക്ക്‌ നിവേദനം നൽകിയതോടെയാണ്‌  സാധാരണ യാത്രക്കാരും  സീസൺ ടിക്കറ്റുക്കാരും നിരന്തരം ഉന്നയിക്കുന്ന പ്രശ്‌നം പരിഹരിക്കാനുള്ള സാധ്യത തെളിയുന്നത്‌. കണ്ണൂർ‐മംഗളൂരു പാസഞ്ചറിനും കൂടുതൽ ജനറൽ കംപാർട്ട്‌മെന്റ്‌ വേണമെന്ന്‌ എംപി നിവേദനത്തിൽ ചൂണ്ടിക്കാട്ടിയിരുന്നു. രണ്ട്‌ ട്രെയിനുകളിലും  ജനറൽ കോച്ചുകൾ കൂട്ടിയാൽ ഇപ്പോഴുള്ള തിങ്ങിനിറഞ്ഞ  യാത്ര ഒഴിവാക്കാനാവും. റെയിൽവേ ജീവനക്കാർക്കടക്കം ഈ ട്രെയിനുകളിലെ യാത്രാക്ലേശത്തിന്റെ ഗൗരവം ബോധ്യമുള്ളതാണ്‌. യാത്രക്കാരും ജീവനക്കാരും തമ്മിലുള്ള സംഘർഷം ഒഴിവാക്കുന്നതിനും ഈ വണ്ടികളിൽ കൂടുതൽ കോച്ച്‌ അനുവദിക്കുന്നതോടെ അയവുണ്ടാകും.  ചെന്നൈ സൂപ്പർ ഫാസ്‌റ്റിനും പാസഞ്ചറിനും മൂന്ന്‌ വീതം ജനറൽ കോച്ച്‌ അനുവദിക്കണമെന്നാണ്‌ എംപി ആവശ്യപ്പെട്ടത്‌. കണ്ണൂർ പാസഞ്ചറിന്‌ നേരത്തെയുണ്ടായിരുന്ന കോച്ചുകൾ വെട്ടിക്കുറച്ചതായിരുന്നു. അത്‌ പുനഃസ്ഥാപിച്ചാൽ മതി. ചെന്നൈയ്‌ക്ക്‌ രണ്ട്‌  ഡീറിസർവേഷൻ കോച്ചുകൾ  ആക്കിയാലും  പ്രശ്‌നം തത്‌കാലം പരിഹരിക്കാം. രണ്ട്‌ ട്രെയിനുകളിലും നിലവിലുള്ള അവസ്ഥ തുടർന്നാൽ ജീവനക്കാരുടെയും  അധ്യാപകരുടെയും സംഘടനകൾ പ്രക്ഷോഭത്തിനിറങ്ങാൻ  തീരുമാനിച്ചിട്ടുണ്ട്‌. പാസഞ്ചേഴ്‌സ്‌ അസോസിയേഷനുകളും  സമരത്തിനൊരുങ്ങുകയാണ്‌.    Read on deshabhimani.com

Related News