അവശരായ കപ്പലോട്ടക്കാർക്ക്‌ ആശ്രയമേകാൻ വിദേശ സംഘടനപാലക്കുന്ന് അവശരായ മർച്ചന്റ് നേവി ജീവനക്കാർക്ക് സഹായമെത്തിക്കാനുള്ള വാഗ്ദാനവുമായി യുകെയിൽനിന്നുള്ള സൈലേഴ്സ്സ് സൊസൈറ്റിയുടെ അംഗങ്ങൾ പാലക്കുന്നിലെത്തി. കോട്ടിക്കുളം മർച്ചന്റ് നേവി ക്ലബ്ബിലെത്തിയ സൈലേഴ്സ്സ് സൊസൈറ്റിയുടെ ഇന്ത്യയിലെ കമ്മ്യൂണിറ്റി പ്രൊജക്റ്റ്‌ മാനേജർ ക്യാപ്റ്റൻ വി മനോജ്‌ ജോയ്, ഇന്റർനാഷണൽ ട്രാൻസ്‌പോർട് വർക്കേഴ്സ്സ് ഫെഡറേഷന്റെ(ഐടിഎഫ് ) ചെന്നൈ ഇൻസ്‌പെക്ടർ കെ ശ്രീകുമാർ എന്നിവർക്ക് ക്ലബ്‌ പ്രവർത്തകർ  സ്വീകരണം നൽകി.  പ്രാദേശികമായി സംഘടിച്ചു സ്വന്തമായി കെട്ടിടവും ഓഫീസുമുള്ള രാജ്യത്തിലെ ആദ്യ മർച്ചന്റ് നേവി ക്ലബിന്റെ സേവന പ്രവർത്തനങ്ങൾ കേട്ടറിഞ്ഞാണ്‌ ഇവർ  പാലക്കുന്നിലെത്തിയത്.  കപ്പൽ അപകടത്തിൽ മരിച്ച ഉദുമയിലെ കൃഷ്ണചന്ദ്രന്റെ  വീട്‌, കടൽ കൊള്ളക്കാരുമായി ഏറ്റുമുട്ടി ഇടതു കൈയിലെ ചൂണ്ടുവിരൽ നഷ്ടപ്പെട്ട  84 കാരനായ വെടിത്തറക്കലിലെ അപ്പു,  കപ്പലിലെ അറ്റകുറ്റപണിക്കിടെ ജപ്പാനിൽ 14 പേർ  വെന്തുമരിക്കുന്നതിന് ദൃക്സാക്ഷിയായ മലാംക്കുന്നിലെ 85  പൂർത്തിയായ ഇബ്രാഹിം സാഹിബ്‌, 90 പിന്നിട്ട ചിത്താരിയിലെ കാര്യമ്പു, കരിപ്പോടിയിലെ അബ്ബാസ്, പട്ടത്താനത്തെ ഷഫീർഖാൻ, ബേക്കൽ മൊവ്വലിലെ ഇബ്രാഹിം, കീക്കാനത്തെ  അമ്പാടി എന്നിവരുടെ വീടുകളാണ്  സംഘം സന്ദർശിച്ചത്.  അസുഖവും  പ്രായാധിക്യവും മൂലം,  കഴിഞ്ഞ ദിവസം  മർച്ചന്റ് നേവി ക്ലബ്ബ്  സംഘടിപ്പിച്ച സംഗമത്തിൽ പങ്കെടുക്കാൻ സാധിക്കാതിരുന്നവരെയാണ് ക്ലബ്ബിന്റെ നേതൃത്വത്തിൽ  സന്ദർശിച്ചത്. ബദിയടുക്കയിലെ ജോമോൻ ജോസഫിന്റെയും ബന്ധുക്കളെ ഫോണിലൂടെയും ഇവർ  ബന്ധപെട്ടു. അപകടത്തിൽ മരിച്ച ജീവനക്കാർക്ക്‌ നഷ്ടപരിഹാരം സംബന്ധിച്ച വിവരങ്ങൾ ഇവർ ഐടിഎഫ് ഇൻസ്‌പെക്ടർ കെ ശ്രീകുമാറുമായി കൈമാറി. തുടർന്ന്‌ പാലസ് ഹോട്ടൽ ഓഡിറ്റോറിയത്തിൽ നടന്ന യോഗത്തിൽ പ്രസിഡന്റ്‌ പാലക്കുന്നിൽ കുട്ടി അധ്യക്ഷനായി.   ഈ മേഖലയിലെ അർഹരായ മർച്ചന്റ് നേവി ജീവനക്കാർക്കു സൗജന്യ വൈദ്യ ചികിത്സക്കാവശ്യമായ പ്രായോഗികമായ നടപടിക്രമങ്ങൾ ഒരുക്കാനുള്ള ശ്രമത്തിലാണ് സൈലേഴ്‌സ് സൊസൈറ്റിയെന്ന് ക്യാപ്റ്റൻ മനോജ്‌ ജോയ് പറഞ്ഞു. ഇതിനായി മംഗളൂരിലെ  സ്വകാര്യ ഹോസ്പിറ്റലുമായി ഉടമ്പടികൾ ഒപ്പു വെക്കണം.  ഭാരവാഹികളായ എൻ വി കുമാരൻ, നാരായണൻ കുന്നുമ്മൽ, കെ പ്രഭാകരൻ, യു കെ ജയപ്രകാശ്, മുഹമ്മദ് ഹുസൈൻ, ടി വി രാഘവൻ, ബി എ രാധാകൃഷ്ണൻ എന്നിവർ സംസാരിച്ചു. Read on deshabhimani.com

Related News