പി കെ കുഞ്ഞച്ചന്‌ സ്‌മരണാഞ്‌ജലികാസർകോട്‌ കർഷക തൊഴിലാളി യൂണിയൻ അഖിലേന്ത്യ സെക്രട്ടറിയായിരുന്ന  പി കെ കുഞ്ഞച്ചൻ  ദിനാചരണം കെഎസ്‌കെടിയു നേതൃത്വത്തിൽ നടന്നു.  ഏരിയാ കേന്ദ്രങ്ങളിൽ അനുസ്‌മരണ  പരിപാടികൾ നടന്നു.  ഉദുമയിൽ ജില്ലാ പ്രസിഡന്റ്‌  കെ വി കുഞ്ഞിരാമൻ ഉദ്‌ഘാടനം ചെയ്‌തു. ടി കെ അഹമ്മദ്‌ഷാഫി അധ്യക്ഷനായി.  കെ വി കരുണാകരൻ, കുഞ്ഞിക്കണ്ണൻ ആടിയത്ത് എന്നിവർ സംസാരിച്ചു. നാരായണൻ കുന്നൂച്ചി സ്വാഗതം പറഞ്ഞു. തൃക്കരിപ്പൂർ വെള്ളച്ചാലിൽ ജില്ലാസെക്രട്ടറി വി കെ രാജൻ ഉദ്ഘാടനം ചെയ്തു. എം കുഞ്ഞിരാമൻ അധ്യക്ഷനായി. കെ ശ്യാമള, കെ ദാമോദരൻ, പി പി സുകുമാരൻ എന്നിവർ സംസാരിച്ചു.  മഞ്ചേശ്വരത്ത്‌ സിപിഐ എം ജില്ലാസെക്രട്ടറിയറ്റ്‌ അംഗം കെ ആർ ജയാനന്ദ ഉദ്‌ഘാടനം   ചെയ്തു. ഗംഗാധരൻ അടിയോടി, ബാലപ്പ ബങ്കര, ഗംഗാധര  ദുർഗിപള്ള, പാർവതി ബേക്കൂർ, ഉമേശ് ഉർമിജാൽ, രമണ്ണ മുന്നൂർ, സുന്ദര ജോഗിബെട്ടു എന്നിവർ സംസാരിച്ചു.   കാസർകോട്‌  നെക്രാജെ ബാലടുക്കയിൽ ജില്ലാ ജോയിന്റ്‌ സെക്രട്ടറി വി വി സുകുമാരൻ ഉദ്ഘാടനം ചെയ്തു. പി സിന്ധു അധ്യക്ഷയായി. സി വി കൃഷ്ണൻ, കളരി കൃഷ്ണൻ, പൈക്കം ഭാസ്കരൻ, ബി ആർ ഗോപാലൻ, കെ വേണുഗോപാലൻ എന്നിവർ സംസാരിച്ചു. ഈശ്വരൻ സ്വാഗതം പറഞ്ഞു. ബേഡകത്ത്‌  ജില്ലാ വൈസ് പ്രസിഡന്റ്‌ എം സി മാധവൻ ഉദ്‌ഘാടനം ചെയ്തു. ജയപുരം ദാമോദരൻ, കെ തമ്പാൻ, കെ രമണി, എ മാധവൻ എന്നിവർ സംസാരിച്ചു.  നീലേശ്വരത്ത്‌  സംസ്ഥന കമ്മറ്റിയംഗം എം വി ബാലകൃഷ്ണൻ ഉദ്‌ഘാടനം ചെയ്തു. സി ഗംഗാധരൻ അധ്യക്ഷനായി. കെ വി ദാമോദരൻ, എം രാജൻ, പി രമ, എം വി വാസന്തി, പി സത്യ എന്നിവർ സംസാരിച്ചു. മടത്തിനാട്ട് രാജൻ സ്വാഗതം പറഞ്ഞു.   ചെറുവത്തൂരിൽ കൃഷ്ണൻ കുട്ടമത്ത് ഉദ്ഘാടനം ചെയ്തു. ടി വി നാരായണൻ അധ്യക്ഷനായി. കെ മുരളി, കെ എം ജോസഫ് എന്നിവർ സംസാരിച്ചു. വി കൃഷ്ണൻ സ്വാഗതം പറഞ്ഞു. പനത്തടി പാറപ്പള്ളിയിൽ  എം ഗോപാലൻ ഉദ്ഘാടനം ചെയ്തു. എം ബാലകൃഷ്ണൻ അധ്യക്ഷനായി.  ഒ എ ജോസ്, പപ്പൻ, സുരേഷ് പാണത്തൂർ, സി ബാബുരാജ് എന്നിവർ സംസാരിച്ചു. പി  അച്യുതൻ  സ്വാഗതം പറഞ്ഞു. എളേരി  കൊല്ലാടയിൽ  പാവൽ കുഞ്ഞിക്കണ്ണൻ ഉദ്ഘാടനം ചെയ്തു. എം കൃഷ്ണൻനായർ അധ്യക്ഷനായി. കെ കൃഷ്ണൻ,പി കെ മോഹനൻ, ടി വി കുഞ്ഞപ്പൻ,കെ വി ദാമോദരൻ എന്നിവർ സംസാരിച്ചു. കെ വി ദാമോദരൻ സ്വാഗതം പറഞ്ഞു.   Read on deshabhimani.com

Related News