വർഗീയത തുലയട്ടെ, അബൂബക്കർ സിദ്ദിഖ്‌ അമരനാണ്‌ മുദ്രാവാക്യവുമായി യുവജന പരേഡ്‌

ഡിവൈഎഫ്‌ഐ ജില്ലാകമ്മിറ്റി സംഘടിപ്പിച്ച യുവജന പരേഡ്‌ ഹൊസങ്കടിയിൽ സിപിഐ എം സംസ്ഥാനകമ്മിറ്റി അംഗം കെ പി സതീഷ്‌ചന്ദ്രൻ പതാക കൈമാറി ഉദ്‌ഘാടനം ചെയ്യുന്നു.


ഉപ്പള 'വർഗീയത തുലയട്ടെ, അബൂബക്കർ സിദ്ദിഖ്‌ അമരനാണ്‌' മുദ്രാവാക്യവുമായി ഡിവൈഎഫ്‌ഐ ജില്ലാകമ്മിറ്റി നേതൃത്വത്തിൽ ഹൊസങ്കടിയിൽ നിന്ന്‌ ഉപ്പള കൈക്കമ്പയിലേക്ക്‌ യുവജന പരേഡ്‌.  അബൂബക്കർ സിദ്ദിഖിനെ കൊന്ന്‌ വർഗീയതയ്‌ക്കും സാമൂഹ്യവിരുദ്ധ പ്രവർത്തനങ്ങൾക്കുമെതിരെയുള്ള പോരാട്ടം തളർത്താമെന്ന്‌ ആർഎസ്‌എസ്‌ കരുതുന്നുവെങ്കിൽ  നടക്കില്ലെന്ന്‌ പ്രഖ്യാപിക്കുന്നതായിരുന്നു യുവജന ശക്തിപ്രകടനം. രക്തസാക്ഷികളായ ഭാസ്‌കര കുമ്പളയും മുരളി കുമ്പളയും അബ്ദുൾ സത്താറും വീരോതിഹാസം രചിച്ച തുളുനാട്ടിൽ അബൂബക്കർ സിദ്ദിഖ്‌ അമരനായി നിലനിൽക്കുമെന്ന്‌ യുവജനങ്ങൾ പ്രഖ്യാപിച്ചു. വർഗീയതയ്‌ക്കെതിരായ പോരാട്ടം തുടരുന്നതിനൊപ്പം അബൂബക്കർ സിദ്ദിഖിന്റെ കുടുംബത്തെ ഡിവൈഎഫ്‌ഐ സംരക്ഷിക്കുമെന്നും വ്യക്തമാക്കി. ജില്ലയിലെ വിവിധ ഭാഗങ്ങളിൽനിന്ന്‌ നൂറുകണക്കിന്‌ യുവജനങ്ങൾ കനത്ത മഴയെ കൂസാതെ പരേഡിൽ അണിനിരന്നു.  ഹൊസങ്കടിയിൽ നിന്നാരംഭിച്ച പരേഡ്‌ സിപിഐ എം സംസ്ഥാനകമ്മിറ്റി അംഗം കെ പി സതീഷ്‌ചന്ദ്രൻ ഉദ്‌ഘാടനം ചെയ്‌തു.  മഹേഷ്‌ മീഞ്ച അധ്യക്ഷനായി. ഹാരിസ്‌ പൈവളിഗെ സ്വാഗതം പറഞ്ഞു.  ബാൻഡ്‌ വാദ്യ ത്തിന്റെ അകമ്പടിയോടെ ഹൊസങ്കടി ചെക്ക്‌ പോസ്‌റ്റ്‌, ഉപ്പള ടൗൺ എന്നിവിടങ്ങളിലൂടെ സഞ്ചരിച്ച യുവജന പരേഡിന്‌ അഭിവാദ്യമർപ്പിക്കാനും വർഗീയവാദികൾക്കെതിരെ പ്രതിഷേധമുയർത്താനുമായി നൂറുകണക്കിനാളുകൾ പാതയോരത്തെത്തി. അബൂബക്കർ സിദ്ദിഖിന്റെ  ജന്മനാടായ സോങ്കാലിനടുത്ത കൈക്കന്പ ദേശീയപാതയോരത്ത്‌ നടന്ന റാലി സിപിഐ എം കേന്ദ്രകമ്മിറ്റി അംഗം പി കരുണാകരൻ എംപി ഉദ്‌ഘാടനം ചെയ്‌തു. ഡിവൈഎഫ്്‌ഐ ജില്ലാപ്രസിഡന്റ്‌  ശിവജി വെള്ളിക്കോത്ത്‌  അധ്യക്ഷനായി. പി കെ ശ്രീമതി എംപി, എസ്‌എഫ്‌ഐ സംസ്ഥാനസെക്രട്ടറി  സച്ചിൻ ദേവ്‌,  ഡിവൈഎഫ്‌ഐ സംസ്ഥാന വൈസ്‌ പ്രസിഡന്റ്‌  കെ മണികണ്‌ഠൻ, ജില്ലാസെക്രട്ടറി സി ജെ സജിത്ത്‌, കെ സബീഷ്‌, രേവതി കുമ്പള എന്നിവർ സംസാരിച്ചു.  സിദ്ദിഖിന്റെ സഹോദരൻ ആഷിഖ്‌   സംബന്ധിച്ചു. സാദിഖ്‌ ചെറുഗോളി സ്വാഗതം പറഞ്ഞു.        Read on deshabhimani.com

Related News