ധനസമാഹരണ യജ്ഞം ഇന്നുമുതൽകാസർകോട്‌ പ്രളയം ദുരന്തംവിതച്ച കേരളത്തിന്റെ പുന:സൃഷ്ടിക്ക് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക്‌  ജില്ലയിലെ ധനസമാഹരണ യജ്ഞത്തിന്  വ്യാഴാഴ്‌ച തുടക്കമാകും.  മന്ത്രി ഇ ചന്ദ്രശേഖരന്റെ നേതൃത്വത്തിലാണ്‌   ജനങ്ങളില്‍ നിന്്‌  നേരിട്ട് സംഭാവന സ്വീകരിക്കുന്നത്. പ്രളയത്തെ തുടര്‍ന്ന് 30,000 കോടി രൂപയുടെ നാശനഷ്ടമാണ്‌  സംസ്ഥാനത്ത് ഉണ്ടായിരിക്കുന്നത്. വീടുകളും, റോഡുകളും പാലങ്ങളും തകര്‍ന്നതുള്‍പ്പെടെ നിരവധി നാശനഷ്ടമാണ്‌  നാടിനുണ്ടായത്.  വെള്ളരിക്കുണ്ട് താലൂക്കിലെ ധനസമാഹരണം    പകൽ 10.30 മുതല്‍ ഒന്നുവരെ പരപ്പ ബ്ലോക്ക് പഞ്ചായത്ത് ഹാളിൽ നടക്കും. കാസര്‍കോട് താലൂക്കിൽ  പകൽ രണ്ട്‌ മുതൽ അഞ്ചുവരെ താലൂക്ക് ഓഫീസിൽ നടക്കും. ചെക്ക്, ഡിഡി എന്നിവയ്ക്ക് പുറമെ പണമായും സംഭാവന കൊണ്ടുവരാമെന്ന്‌ കലക്ടർ   ഡോ. സജിത്ത്‌ ബാബു അറിയിച്ചു. തുക ഡിഡിയാക്കുന്നതിനുള്ള സൗകര്യം താലൂക്ക് കേന്ദ്രങ്ങളില്‍ ബാങ്ക് അധികൃതര്‍ ഒരുക്കിയിട്ടുണ്ട്.   15 ന്‌  ഹൊസ്‌ദുർഗ്‌, മഞ്ചേശ്വരം താലുക്കുകളില്‍ ധനസമാഹരണം നടത്തും.  പകൽ 10.30 മുതല്‍ ഒന്നുവരെ  ഹൊസ്‌ദുർഗ്‌ താലുക്ക് ഓഫീസിലും പകൽ രണ്ടുമുതല്‍ അഞ്ചുവരെ മംഗല്‍പാടി പഞ്ചായത്ത് ഹാളിലുമാണ്‌ മന്ത്രിയുടെ നേതൃത്വത്തില്‍ ധനസമാഹരണം.  എംപി, എംഎല്‍എമാര്‍, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്, ജില്ലാ കളക്ടര്‍, ജില്ലാ  പൊലീസ്‌ മേധാവി, മുന്‍സിപ്പല്‍, ബ്ലോക്ക്, പഞ്ചായത്ത് അധ്യക്ഷന്മാര്‍, എഡിഎം, ആര്‍ടിഒമാര്‍,  ഡെപ്യൂട്ടി കലക്ടർ വിവിധ ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുക്കും.  Read on deshabhimani.com

Related News