ബദിയടുക്ക പീഡനം പൊലീസ്‌ സ്‌റ്റേഷനിലേക്ക്‌ ഡിവൈഎഫ്‌ഐ മാർച്ച്‌

ഡിവൈഎഫ്ഐ നേതൃത്വത്തിൽ ബദിയടുക്ക പൊലീസ്‌ സ്‌റ്റേഷനിലേക്ക്‌ നടത്തിയ മാർച്ച്‌


 ബദിയടുക്ക പീഡനം , പൊലീസ്‌  സ്‌റ്റേഷന്‍ന്‍, ഡിവൈഎഫ്‌ഐ ബദിയടുക്ക ബദിയടുക്കയിലെ പതിനാലുകാരിയെ പീഡിപ്പിച്ച കേസിലെ പ്രതികളെ അറസ്റ്റ് ചെയ്യാത്ത പൊലീസ് നടപടിക്കെതിരെ ഡിവൈഎഫ്ഐ ബദിയടുക്ക, നീര്‍ച്ചാല്‍ മേഖല കമ്മിറ്റികള്‍ നടത്തിയ പൊലീസ് സ്റ്റേഷന്‍ മാര്‍ച്ചില്‍ പ്രതിഷേധമിരമ്പി.  സിപിഐ എം ലോക്കല്‍ കമ്മിറ്റി ഓഫിസ് പരിസരത്തു നിന്ന് തുടങ്ങിയ മാര്‍ച്ച് ടൗണ്‍ ചുറ്റിയാണ് സ്റ്റേഷനിലേക്കെത്തിയത്. പ്രവർത്തകർ ബാരിക്കേഡ് തകര്‍ത്ത് അകത്ത് കടക്കാൻ ശ്രമിച്ചെങ്കിലും ഡിവൈഎസ്‌പി എം വി  സുകുമാരന്‍റെ നേതൃത്വത്തിലുള്ള വന്‍ പൊലീസ് സന്നാഹം  തടഞ്ഞു. പോക്സോ പീഡന കേസ് റജിസ്റ്റര്‍ ചെയ്ത് ഒരു മാസമായിട്ടും  മുസ്ലീം ലീഗ്, കോൺഗ്രസ് നേതാക്കളുടെയും പ്രമുഖരുടെയും സമ്മദം  കാരണം പൊലീസ് പ്രതിയെ രക്ഷപ്പെടുത്താന് വഴിയൊരുക്കുന്നതെന്നാരോപിച്ചാണ് ഡിവൈഎഫ്ഐ സമരത്തിനിറങ്ങിയത്.  പ്രതിയെ അറസ്റ്റ് ചെയ്ത് ഇതിന് പിന്നിലുള്ള പെൺവാണിഭം അടക്കമുള്ള  കാര്യങ്ങള്‍ പുറത്ത് കൊണ്ടുവന്നിലെങ്കില്‍ ബഹുജനങ്ങളെ അണിനിരത്തി ശക്തമായ  സമരത്തിന്‌   നേതൃത്വം നല്‍കുമെന്ന് ഡിവൈഎഫ്ഐ മുന്നറിയിപ്പ് നല്‍കി. ജില്ലാ വൈസ് പ്രസിഡന്‍റ് സി എ  സുബൈര്‍ ഉദ്ഘാടനം ചെയ്തു. നീര്‍ച്ചാല്‍ മേഖല സെക്രട്ടറി ബി എം സുബൈര്‍ അധ്യക്ഷനായി. സിപിഐ എം ബദിയഡുക്ക ലോക്കല്‍ സെക്രട്ടറി കെ ജഗനാഥ ഷെട്ടി, നീര്‍ച്ചാല്‍ ലോക്കല്‍ സെക്രട്ടറി സി എച്ച് ശങ്കരന്‍, ഡിവൈഎഫ്‌ഐ കുമ്പള ബ്ലോക്ക് സെക്രട്ടറി നസിറുദ്ദീൻ മലങ്കര, അജിത്ത് കുമ്പള,  ജനാധിപത്യ മഹിളാ അസോസിയേഷന്‍ നേതാക്കളായ ശോഭ, കെ പി വത്സല, ഡിവൈഎഫ്‌ഐ ബദിയഡുക്ക മേഖല പ്രസിഡന്‍റ് ശ്രീകാന്ത്, നീര്‍ച്ചാല്‍ മേഖല പ്രസിഡന്‍റ് ദയാനന്ദ മാന്യ  എന്നിവർ സംസാരിച്ചു. ബദിയഡുക്ക മേഖല സെക്രട്ടറി പി രഞ്ജിത്ത് സ്വാഗതം പറഞ്ഞു. ഡിവൈഎഫ്ഐ മേഖലാ കമ്മിറ്റി അംഗങ്ങള്‍ മാര്‍ച്ചിന് നേതൃത്വം നല്‍കി.     Read on deshabhimani.com

Related News