മലപ്പുറത്തേക്ക്‌ കാസർകോടിന്റെ സ്‌നേഹ പാത്രങ്ങൾകാസർകോട്‌ മലപ്പുറം ജില്ലയിലെ പ്രളയബാധിത മേഖലകളിലെ കുടുംബങ്ങൾക്ക്‌ കാസർകോടിന്റെ സ്‌നേഹ പാത്രങ്ങൾ നൽകാനൊരുങ്ങി ജനാധിപത്യ മഹിളാ അസോസിയേഷൻ പ്രവർത്തകർ. പാത്രങ്ങൾ ശേഖരിക്കാൻ വീടുകൾ തോറും കയറിയിറങ്ങുകയാണ്‌ ജില്ലയിലെ മഹിളാ സംഘടനാ പ്രവർത്തകർ.  യൂണിറ്റുകൾ  അടിസ്ഥാനമാക്കി മുഴുവൻ വീടുകളും കയറി ഉപയോഗിക്കാതെ മാറ്റിവെച്ച പുതിയ പാത്രങ്ങളാണ്‌ വാങ്ങുന്നത്‌. പ്രളയ കെടുതിയിൽ ഗൃഹോപകരണങ്ങൾ നഷ്‌ടപ്പെട്ടതിനാൽ ഇവ എത്തിച്ചുനൽകാനാണ്‌ മഹിളാ അസോസിേയഷൻ ശ്രമം. ഇതിനകം ജില്ലയിൽ പാത്രങ്ങൾ ശേഖരിക്കുന്ന പ്രവർത്തനം ആരംഭിച്ചതായി അസോസിയേഷൻ ജില്ലാ സെക്രട്ടറി ഇ പത്മാവതി പറഞ്ഞു. മികച്ച പ്രതികരണമാണ്‌ ലഭിക്കുന്നത്‌. വീടുകളിൽനിന്നും കടകളിൽനിന്നും പാത്രങ്ങൾ ശേഖരിക്കുന്നുണ്ട്‌. 15 നകം  സമാഹരണം പൂർത്തീകരിച്ച്‌ മലപ്പുറത്തേക്ക്‌ ഇവ അയക്കും.  പ്രവർത്തനത്തിന്റെ ജില്ലാതല ഉദ്‌ഘാടനം കയ്യൂർ ഈസ്‌റ്റ്‌ വില്ലേജ്‌ കമ്മിറ്റി ശേഖരിച്ച പാത്രങ്ങൾ സ്വീകരിച്ച്‌ അസോസിയേഷൻ സംസ്ഥാന കമ്മിറ്റിയംഗം പി  ശ്യാമള നിർവഹിച്ചു. ശ്രീന അധ്യക്ഷയായി. എ മാധവി, ദിലീപ്‌ തങ്കച്ചൻ എന്നിവർ സംസാരിച്ചു. പി ലീല സ്വാഗതം പറഞ്ഞു. Read on deshabhimani.com

Related News