പി ജയരാജനെയും അഡ്വ. ഷുക്കൂറിനെയും പ്രകീർത്തിച്ച്‌്‌ മുഹമ്മദ്‌ റിയാസ്‌ മൗലവി കേസ്‌ നടത്തിപ്പ് കമ്മിറ്റി മുസ്ലിംലീഗിന്റെ കള്ളപ്രചാരണത്തിന്‌ തിരിച്ചടികാസർകോട്‌ സിപിഐ എം കണ്ണൂർ ജില്ലാസെക്രട്ടറി പി ജയരാജനെയും അദ്ദേഹത്തിന്റെ ആർഎസ്‌എസ്‌  ഫാസിസ്‌റ്റ്‌ വിരുദ്ധ പോരാട്ടത്തെയും പ്രകീർത്തിച്ച അഡ്വ. സി ഷുക്കൂറിനെതിരെ കള്ളപ്രചാരണ വേലകൾ അഴിച്ചുവിടുന്ന മുസ്ലിംലീഗ്‌ നേതൃത്വത്തിന്‌ തിരിച്ചടിയായി  മുഹമ്മദ്‌ റിയാസ്‌ മൗലവി കേസ്‌ നടത്തിപ്പ് കമ്മിറ്റിയുടെ പത്രപ്രസ്‌താവന. കാസർകോട്‌  പഴയ ചൂരി ജമാ‐ അത്ത് പള്ളിയിലെ  മദ്രസാധ്യാപകനായ  മുഹമ്മദ് റിയാസ് മൗലവിയെ  കഴിഞ്ഞവർഷം മാർച്ച്‌ 20ന്‌ ആർഎസ്‌എസ്‌ സംഘം  പള്ളിയിലുള്ള അദ്ദേഹത്തിന്റെ മുറിയിൽ വച്ച് അതിദാരുണമായി കൊലപ്പെടുത്തിയപ്പോൾ  സഹായവുമായെത്തിയത്‌ പി ജയരാജനും അഡ്വ. സി ഷൂക്കൂറുമാണെന്ന്‌ കേസ്‌ നടത്തിപ്പ്‌ കമ്മിറ്റി യോഗം അംഗീകരിച്ച പ്രസ്‌താവനയിൽ പറയുന്നു. മധൂർ പഞ്ചായത്തിലെ ചൂരി പ്രദേശത്ത്  ആറുവർഷത്തിനിടെ ആർഎസ്എസ്സുകാരാൽ നിഷ്ഠുരമായി കൊല്ലപ്പെടുന്ന മൂന്നാമത്തെയാളാണ് മുഹമ്മദ് റിയാസ്. ആ പ്രദേശത്ത് മതന്യൂനപക്ഷങ്ങളായ മുസ്ലിങ്ങളെ എക്കാലവും ഭയപ്പെടുത്തി അതുവഴി കേരളത്തിൽ കലാപം സൃഷ്ടിച്ച് ഹിന്ദു, മുസ്ലിം മതധ്രുവീകരണം സാധ്യമാക്കുകയെന്നതാണ്‌ ആർഎസ്‌എസ്‌ ലക്ഷ്യമിട്ടത്‌. എന്നാൽ കൊലപാതകത്തെ നിയമത്തിന്റെ വഴിയിലൂടെ നേരിടാനാണ് മതേതര ബോധ്യമുള്ള നിയമവാഴ്ചയിൽ വിശ്വസിക്കുന്ന ചൂരിയിലെ മുസ്ലിം സമൂഹം തീരുമാനിച്ചത്. സംസ്ഥാന സർക്കാർ കേസന്വേഷണത്തിനായി  കണ്ണൂർ െക്രെംബ്രാഞ്ച്‌ എസ്‌പിയായിരുന്ന ഡോ. എ ‌ ശ്രീനിവാസിന്റെ നേതൃത്വത്തിൽ  പ്രത്യേക സംഘത്തെ നിയമിക്കുകയുണ്ടായി. കേസുമായി ബന്ധപ്പെട്ട് ചൂരി പ്രദേശം സന്ദർശിക്കുകയും ഭരണതലത്തിലും ആഭ്യന്തര വകുപ്പിലും ആവശ്യമായ സഹായങ്ങൾ ചെയ്ത് തന്നവരിൽ പ്രധാനി പി  ജയരാജനാണ്. ചൂരി പ്രദേശത്തുകാർ പലവട്ടം കേസുമായി ബന്ധപ്പെട്ട പല സാങ്കേതിക തടസങ്ങളും മറികടക്കാനായി അദ്ദേഹത്തെ കാണുകയും ഓരോ ഘട്ടത്തിലും പ്രശ്നങ്ങളിൽ കൃത്യമായി ഇടപെട്ട് സഹായിക്കുകയും ചെയ്തിട്ടുണ്ട്. കുറ്റകൃത്യത്തിൽ ഉൾപ്പെട്ട മൂന്ന് പ്രതികളെ സംഭവം നടന്ന്‌ മൂന്നാംദിവസം   അറസ്റ്റുചെയ്യുകയും സ്റ്റാറ്റ്യൂട്ടറി പിരീഡ് പൂർത്തിയാകുന്നതിന് മുമ്പ് സ്പെഷ്യൽ പ്രോസിക്യൂട്ടനെ നിയമിച്ച് സർക്കാർ ഉത്തരവിറക്കുകയും  കോടതി മുമ്പാകെ കുറ്റപത്രം സമർപ്പിക്കുകയുമുണ്ടായി. കാസർകോടിന്റെ ചരിത്രത്തിൽ ആർഎസ്എസ് പ്രവർത്തകരാണ് കൊലപാതകം നടത്തിയെതെന്ന്  പൊലീസിന്‌  പറയേണ്ടി വന്ന ആദ്യ കൊലപാതകമാണ് റിയാസ് മൗലവിയുടേത്. അറസ്റ്റുചെയ്ത പ്രതികൾക്ക് സെഷൻസ് കോടതിയിലോ ഹൈക്കോടതിയിലോ  ജാമ്യം ലഭിക്കാതിരിക്കാനുള്ള നിയമപരമായ എല്ലാ സാധ്യതകളും ഉപയോഗപ്പെടുത്താൻ സാധിച്ച കേസ് കൂടിയാണിത്‌. കഴിഞ്ഞ 18 മാസമായി റിയാസ് മൗലവി കേസിലെ പ്രതികൾ ജുഡീഷ്യൽ കസ്റ്റഡിയിലാണ്.  ചൂരി പ്രദേശത്തെ മുസ്ലിം സമുദായാംഗങ്ങൾ ആർഎസ്എസ്സുകാരുടെ ഭീകരതയുടെ വാൾമുനയിലാണ്‌  ജീവിക്കുന്നത്. പല കേസുകളിലും സാക്ഷികളെ വശീകരിച്ചും പ്രലോഭിപ്പിച്ചും ഭീഷണിപ്പെടുത്തിയും കേസ് അട്ടിമറിക്കാൻ ശ്രമിക്കുന്ന സാഹചര്യത്തെ അതിജീവിക്കുക എന്നുള്ളത് നിസ്സാരമല്ല. ഈ ഘട്ടത്തിലാണ് പി ജയരാജൻ അദ്ദേഹത്തിന്റെ പ്രഖ്യാപിത ഫാസിസ്റ്റ്‐ ആർഎസ്എസ് വിരോധംകൊണ്ട് ഞങ്ങൾക്കൊപ്പം നിന്നതും സഹായിച്ചതും. ഈ വസ്തുതകൾ കൃത്യമായി അറിയുന്നയാളാണ്‌  കേസിന്റെ തുടക്കംമുതൽ ഞങ്ങളോടൊപ്പമുള്ള അഡ്വ. സി ഷുക്കൂർ.  പി ജയരാജനെ  ആർഎസ്എസുകാർ  വെട്ടിക്കൊല്ലാൻ ശ്രമിച്ചതിന്റെ 19‐ാം വാർഷികത്തിൽ ഫെയ്സ്ബുക്കിൽ ഒരു പോസ്റ്റ് എഴുതിയതിന്റെ പേരിൽ കടുത്ത സൈബർ ആക്രമണമാണ്  ഷുക്കൂറിനെതിരെ ഉണ്ടായിരിക്കുന്നത്. അഡ്വ. സി ഷുക്കൂർ പറഞ്ഞ വസ്തുത റിയാസ് മൗലവി കേസുമായി ബന്ധപ്പെട്ട് ഇടപഴകിയ ആൾക്കാർ എന്നനിലയിൽ ഞങ്ങൾ ഓരോരുത്തർക്കും ബോധ്യപ്പെട്ടതാണ്. ഇതേ കാലയളവിൽ ആർഎസ്എസ്സുകാരാൽ കൊല്ലപ്പെട്ട കൊടിഞ്ഞി ഫൈസലിന്റെ പ്രതികൾ ജാമ്യത്തിലിറങ്ങിയതും പ്രതികളാക്കപ്പെട്ട ഒരാൾ കൊല്ലപ്പെട്ടതും ഇതോടൊപ്പം ചേർത്തുവായിക്കണം. ആർഎസ്എസ് ഭീകരതയെ മറ്റൊരു ഭീകരത കൊണ്ടോ ഇരവാദം കൊണ്ടോ ചെറുക്കുന്നതിന് പകരം കൃത്യമായ നിയമപോരാട്ടത്തിലൂടെ സാധ്യമാവുമെന്നാണ് റിയാസ് മൗലവി വധക്കേസിലെ ഇതുവരെയുള്ള നാൾവഴികൾ പരിശോധിച്ചാൽ ബോധ്യമാകുന്നത്. മുസ്ലിംലീഗ് നേതാവും, ലോയേഴ്സ് ഫോറം കാസർകോട്‌  ജില്ലാപ്രസിഡന്റുമായിരുന്ന അഡ്വ. സി ഷുക്കൂർ സംഭവം നടന്ന പിറ്റേദിവസം മുതൽ ഞങ്ങളോടൊപ്പമുണ്ടായിരുന്നു. ഒരു അഭിഭാഷകനെന്ന നിലയിലും തികഞ്ഞ മതേതര‐ ഫാസിസ്റ്റ് വിരുദ്ധ നിലപാടുകാരനെന്ന നിലയിലും സമാന നിലപാടുകളുള്ള  പി ജയരാജൻ അടക്കമുള്ള പല നേതാക്കളോടും റിയാസ് മൗലവി കേസ് നടത്തിപ്പിനുള്ള സഹായം ലഭ്യമാക്കുന്നതിന്‌ ഞങ്ങളോടൊപ്പം നിലകൊണ്ടിട്ടുണ്ട്. റിയാസ് മൗലവി കേസ് നടത്തിപ്പു കമ്മിറ്റി നിയമോപദേശകൻ കൂടിയാണ് അദ്ദേഹമെന്ന്‌ കമ്മിറ്റിക്ക്‌ വേണ്ടി സി എച്ച്‌ അബ്ദുള്ളക്കുഞ്ഞി പ്രസ്‌താവനയിൽ പറഞ്ഞു. Read on deshabhimani.com

Related News