കേന്ദ്ര സർവകലാശാലയിലേക്ക് ഇന്ന്‌ ഡിവൈഎഫ്‌ഐ മാർച്ച്‌കാസർകോട്‌ കേന്ദ്ര സർവകലാശാലയിലെ സംഘപരിവാർ അജൻഡക്കെതിരെയും അധ്യാപക‐ വിരുദ്ധ നിലപാടിനെതിരെയും ഡിവൈഎഫ്‌ഐ ബുധനാഴ്‌ച സർവകലാശാലയിലേക്ക്‌ മാർച്ച്‌ നടത്തും. രാവിലെ 10ന്‌  പെരിയ ബസ് സ്റ്റോപ്പിൽനിന്ന് മാർച്ച്‌  ആരംഭിക്കും. അഖിലേന്ത്യാ പ്രസിഡന്റ്‌ പി എ മുഹമ്മദ്‌ റിയാസ് ഉദ്ഘാടനം ചെയ്യും.   സർവകലാശാലയിൽ സംഘപരിവാർ അജൻഡ നടപ്പാക്കാനാണ്‌ അധികാരികളുടെ ശ്രമം.    കംപാരറ്റീവ് ലിറ്ററേച്ചർ  വിഭാഗം അധ്യക്ഷ സ്ഥാനത്തു നിന്ന്‌  ഡോ. പ്രസാദ് പന്ന്യനെ സസ്‌പെൻഡ്‌ ചെയ്ത  നടപടി പിൻവലിക്കണമെന്ന് ഡിവൈഎഫ്ഐ ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു.   ഭാഷാശാസ്ത്ര വിഭാഗം ഗവേഷക വിദ്യാർഥിയും ദളിത് പ്രവർത്തകനുമായ നാഗരാജുവിനെ  നിസ്സാരമായ  കാരണം പറഞ്ഞ് അധികാരികൾ ജയിലിലടപ്പിച്ചതിനെതിരെ ഫേസ്ബുക്കിൽ  പോസ്റ്റിട്ടതിനാണ് ഡോ. പ്രസാദ് പന്ന്യനെ സർവകലാശാലാ അധികൃതർ വേട്ടയാടുന്നത്. സർവകലാശാല പൂർണമായും ആർ എസ് എസ് നിയന്ത്രണത്തിലാക്കുന്നതിനു  ജീവനക്കാരുടെ നിയമനത്തിൽ  ഉൾപ്പെടെ സംഘപരിവാറുകാരെ തിരുകി കയറ്റുകയാണ്. അധികൃതരുടെ വിദ്യാർഥി വിരുദ്ധ, ജനാധിപത്യ വിരുദ്ധ നിലപാടുകൾ തിരുത്തണം എന്നാവശ്യപ്പെട്ടാണ്‌ യുവജന സമരം.     Read on deshabhimani.com

Related News