കേന്ദ്ര സർവകലാശാലയിലെ അഴിമതി സമഗ്രാന്വേഷണം നടത്തണം: എൽഡിഎഫ്‌കാസർകോട്  പെരിയയിൽ പ്രവർത്തിക്കുന്ന കേന്ദ്ര സർവകലാശാലയുമായി ബന്ധപ്പെട്ട് പുറത്തുവരുന്ന അഴിമതികളും ക്രമക്കേടുകളും സംബന്ധിച്ച് സമഗ്രാന്വേഷണം നടത്തണമെന്ന് എൽഡിഎഫ് ജില്ലാകമ്മിറ്റി ആവശ്യപ്പെട്ടു. സർവകലാശാലയിൽ കേന്ദ്ര ബിജെപി ഭരണത്തിന്റെ പിന്തുണയോടെ സംഘപരിവാർ അജൻഡ നടപ്പാക്കാനുള്ള ശ്രമങ്ങൾ പുറത്തുവന്നിരിക്കുകയാണ്. രാജ്യത്തിന് മാതൃകയായി പ്രവർത്തിക്കാൻ ബാധ്യതയുള്ള ഈ സർവകലാശാല അഴിമതിയുടെയും, ക്രമക്കേടുകളുടെയും  കേന്ദ്രമാകുന്നത് പ്രതിഷേധാർഹമാണ്. പ്രശ്സതമായ ഈ ഉന്നത വിദ്യാഭ്യാസ സ്ഥാപനത്തിൽ നടന്നുവരുന്ന ഇത്തരം പ്രവണതകൾക്കെതിരെ ഉയർന്നുവരുന്ന പ്രതികരണങ്ങളെ അടിച്ചമർത്താനുള്ള സ്ഥാപനമേധാവികളുടെ കുത്സിത ശ്രമങ്ങൾ അവസാനിപ്പിച്ചില്ലെങ്കിൽ അതിശക്തമായ ബഹുജന പ്രക്ഷോഭത്തെ നേരിടേണ്ടിവരുമെന്ന് ജില്ലാകമ്മിറ്റി മുന്നറിയിപ്പ് നൽകി. യോഗത്തിൽ ഗോവിന്ദൻ പള്ളിക്കാപ്പിൽ അധ്യക്ഷനായി. ജില്ലാ കൺവീനർ കെ പി സതീഷ്‌ചന്ദ്രൻ, കെ വി കൃഷ്ണൻ, ടി കൃഷ്ണൻ, സി വി ദാമോദരൻ,    ടി വി ഗോവിന്ദൻ, കൈപ്രത്ത് കൃഷ്ണൻനമ്പ്യാർ, ജോർജുകുട്ടി തോമസ്, അബ്ദുൾറഹിമാൻ ബാങ്കോട്, പി പി രാജു എന്നിവർ സംസാരിച്ചു. Read on deshabhimani.com

Related News