തൊഴിലുറപ്പ് തൊഴിലാളികളുടെ കൂലി 500 രൂപയാക്കണംചെറുവത്തൂര്‍ തൊഴിലുറപ്പ് തൊഴിലാളികളുടെ കൂലി 500 രൂപയാക്കി ഉയര്‍ത്തണമെന്ന് എന്‍ആര്‍ഇജി വര്‍ക്കേഴ്‌സ് യൂണിയന്‍ ചെറുവത്തൂര്‍ ഏരിയാസമ്മേളനം ആവശ്യപ്പെട്ടു.  നെല്‍കൃഷിയെ തൊഴിലുറപ്പില്‍ ഉള്‍പെടുത്തണമെന്നും തൊഴില്‍സമയം രാവിലെ ഒമ്പതുമുതല്‍ നാലുവരെയാക്കണമെന്നും സമ്മേളനം ആവശ്യപ്പെട്ടു.  തിമിരി ബാങ്ക് ഹാളിലെ സുശീല ഗോപാലന്‍ നഗറില്‍ സംസ്ഥാന സെക്രട്ടറി എം വി ബാലകൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു. വെങ്ങാട്ട് കുഞ്ഞിരാമന്‍ അധ്യക്ഷനായി. കര്‍ഷകോത്തമ അവാര്‍ഡ് നേടിയ പി എ രാജനെ ആദരിച്ചു.  കെ വി ബിന്ദു രക്തസാക്ഷി പ്രമേയവും പി എ രാജന്‍ അനുശോചന പ്രമേയവും അവതരിപ്പിച്ചു. ജില്ലാസെക്രട്ടറി എം രാജന്‍ സംഘടനാ റിപ്പോർട്ടും എം ശാന്ത പ്രവര്‍ത്തന റിപ്പോർട്ടും അവതരിപ്പിച്ചു. ജില്ലാപ്രസിഡന്റ് പി ബേബി, ജോയിന്റ് സെക്രട്ടറി കയനി കുഞ്ഞിക്കണ്ണന്‍, വൈസ് പ്രസിഡന്റ്  കെ വി ദാമോദരന്‍, എം ലക്ഷ്മി, കെ ശകുന്തള, എ വി രമണി, കെ ശകുന്തള, കെ മുരളി എന്നിവര്‍ സംസാരിച്ചു. എം അമ്പൂഞ്ഞി സ്വാഗതം പറഞ്ഞു.  ഭാരവാഹികള്‍: വെങ്ങാട്ട് കുഞ്ഞിരാമന്‍ (പ്രസിഡന്റ്‌), ടി വി നാരായണന്‍, എന്‍ സരോജിനി (വൈസ് പ്രസിഡന്റ്‌), എം ശാന്ത (സെക്രട്ടറി), സുമതി മാടക്കാല്‍, പി എ രാജന്‍ (ജോയിന്റ് സെക്രട്ടറി), കെ വി ബിന്ദു (ട്രഷറര്‍). Read on deshabhimani.com

Related News