അഭിനന്ദന പ്രവാഹമായി പ്രതിഷേധ ജ്വാല

സ്പെഷ്യല്‍ സ്കൂൾ രക്ഷിതാക്കളും വിദ്യാർഥികളും കാഞ്ഞങ്ങാട് റോട്ടറി സ്‌പെഷ്യല്‍ സ്‌കൂളില്‍ മെഴുകുതിരി കത്തിച്ച്‌ നടത്തിയ കൂട്ടായ്‌മ


കാഞ്ഞങ്ങാട് സ്പെഷ്യല്‍ സ്കൂളൂകളോടുള്ള അവഗണനയ്ക്കും നീതി നിഷേധത്തിനുമെതിരെ കാഞ്ഞങ്ങാട് റോട്ടറി സ്പെഷ്യല്‍ സ്‌കൂള്‍ വിദ്യാർഥികളും അധ്യാപകരും മാനേജ്‌മെന്റും രക്ഷിതാക്കളും ചേര്‍ന്ന് മെഴുകുതിരി തെളിച്ചു. മാനസിക വെല്ലുവിളികള്‍ നേരിടുന്ന കുട്ടികള്‍ക്ക് പഠനവും പരിശീലനവും പുനരധിവാസവും നല്‍കി വരുന്ന സ്പെഷ്യല്‍ സ്കുളൂകളോടുള്ള അവഗണനയ്ക്കും നീതി നിഷേധത്തിനുമെതിരെ 14ന് സെക്രട്ടറിയേറ്റിലേക്ക് നടത്തുന്ന അവകാശ സംരക്ഷണ റാലിക്കും ധർണയ്ക്കും ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ചായിരുന്നു പരിപാടി. അതേസമയം പ്രതിഷേധ ജ്വാല സംസ്ഥാന സർക്കാരിനുള്ള അഭിനന്ദന ചടങ്ങായി. സ്പെഷ്യല്‍ സ്‌കൂള്‍ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന വിവിധ സംഘടനകള്‍ ചേര്‍ന്നാണ് തിരുവനന്തപുരത്ത് ഈ മാസം 14ന് റാലിയും ധർണയും നടത്താന്‍ തീരുമാനിച്ചത്. അതേസമയം തിരുവനന്തപുരത്ത് മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന ഉന്നത തല യോഗം സ്പെഷ്യല്‍ സ്‌കൂളൂകള്‍ക്കുള്ള 84 കോടിയുടെ പാക്കേജിന് അംഗീകാരം നല്‍കുകയും ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തില്‍ വകുപ്പ് മേധാവികളുടെ യോഗം ചേര്‍ന്ന് പാക്കേജ് നടപ്പാക്കാന്‍ രൂപരേഖയുണ്ടാക്കണമെന്ന് നിർദേശിക്കുകയും ചെയ്തിരുന്നു.  കുട്ടികള്‍ക്ക് തദ്ദേശ സ്ഥാപനങ്ങള്‍ മുഖേന നല്‍കുന്ന ധനസഹായം അര്‍ഹര്‍ക്ക് കിട്ടുന്നില്ലെന്ന വിഷയത്തില്‍ ഇടപെടാനും മുഖ്യമന്ത്രി ഉദ്യാഗസ്ഥര്‍ക്ക് നിര്‍ദ്ദേശം നൽകി. സ്പെഷ്യല്‍ സ്‌കൂളുകള്‍ക്കുള്ള സര്‍ക്കാരിന്റെ അനുകൂലമായ തീരുമാനമാണ് പ്രതിഷേധ ജ്വാല സംസ്ഥാന സര്‍ക്കാരിനുള്ള അഭിനന്ദന പ്രവാഹമായി മാറിയത്.   കൂട്ടായ്മ പാരന്റ്‌സ് അസോസിയേഷന്‍ ഫോര്‍ ഇന്റലക്ച്വലി ഡിസേബിള്‍ഡ് (പെയ്ഡ്) സംസ്ഥാന വൈസ് പ്രസിഡന്റ്‌  ടി മുഹമ്മദ് അസ്ലം ഉദ്‌ഘാടനംചെയ്‌തു. പാക്കേജ് നടപ്പാക്കാനും  തദ്ദേശ സ്ഥാപനങ്ങള്‍ മുഖേന കുട്ടികള്‍ക്ക് നല്‍കുന്ന ധനസഹായം വിതരണത്തെക്കുറിച്ചുള്ള പരാതികളില്‍ ഇടപെടാനുമുള്ള മുഖ്യമന്ത്രി പിണറായി വിജയന്റെ  തീരുമാനത്തെ അദ്ദേഹം   പ്രശംസിച്ചു.   സ്കൂള്‍ ഡയറക്ടര്‍ എം സി ജേക്കബ് അധ്യക്ഷനായി.  പ്രിന്‍സിപ്പള്‍ ബീന സുകുസ്വാഗതവും   എന്‍ വി ബീന നന്ദിയും പറഞ്ഞു.    Read on deshabhimani.com

Related News