ഹർത്താൽ പൂർണം നാട്‌ നിശ്‌ചലമായി

എൽഡിഎഫ്‌ ഹർത്താലിന്റെ ഭാഗമായി കാസർകോട്‌ നടന്ന പ്രകടനം


കാസർകോട്‌ ഇന്ധന വിലക്കയറ്റം തടയാൻ നടപടിയെടുക്കാത്ത കേന്ദ്ര സർക്കാരിനെതിരെയുള്ള ജനരോഷത്തിൽ ജില്ലയിൽ എൽഡിഎഫ്‌ ആഹ്വാനം ചെയ്‌ത ഹർത്താൽ പൂർണം. തങ്ങളുടെ ജീവിതം ദുരിതത്തിലാക്കി സ്വകാര്യ എണ്ണ കന്പനികൾക്ക്‌  കൊള്ളലാഭമുണ്ടാക്കി കൊടുക്കുന്ന മോഡി സർക്കാരിനെതിരെ സർവ വിഭാഗങ്ങളും പ്രതിഷേധവുമായി രംഗത്തിറങ്ങിയപ്പോൾ ജനജീവിതം നിശ്ചലമായി. കാസർകോട്‌, കുന്പള, കാഞ്ഞങ്ങാട്‌, നീലേശ്വരം തുടങ്ങിയ വ്യാപാര കേന്ദ്രങ്ങൾ അടഞ്ഞ്‌ കിടന്നു. മലയോരവും നിശ്ചലമായി. കെഎസ്‌ആർടിസി ബസുകളും സ്വകാര്യ ബസുകളും ഓടിയില്ല. സ്വകാര്യ വാഹനങ്ങളും നിരത്തിലിറങ്ങിയില്ല. സർക്കാർ, സ്വകാര്യ സ്ഥാപനങ്ങൾ അടഞ്ഞ്‌ കിടന്നു. സ്‌കൂളുകൾ ഉൾപ്പെടെ  വിദ്യാഭ്യാസ സ്ഥപനങ്ങളൊന്നും തുറന്നില്ല.  എൽഡിഎഫ്‌ നേതൃത്വത്തിൽ  നഗരങ്ങളിലും ഗ്രാമങ്ങളിലും വിവിധ ലോക്കലുകളിൽ പ്രകടനവും  പൊതുയോഗവും നടന്നു. നൂറുകണക്കിനാളുകൾ അണിനരന്നു. പെട്രോളിനും ഡീസലിനും  പാചക വാതകത്തിനും അടിക്കടി വില കൂട്ടുന്നതിനെതിരെ ജനങ്ങളിൽ കത്തിജ്വലിക്കുന്ന പ്രതിഷേധത്തിന്റെ ശക്തമായ വികാരമായിരുന്നു അർത്താലിന്റെ വിജയം. ഹർത്താൽ വിജയിപ്പിച്ച ജനങ്ങളെ എൽഡിഎഫ്‌ ജില്ലാ കമ്മിറ്റി അഭിവദ്യം ചെയ്‌തു. യുഡിഎഫും  ഹർത്താലിന്‌ ആഹ്വാനം ചെയ്‌തിരുന്നു.      Read on deshabhimani.com

Related News