അണ്ടർ 19 വടംവലി സെന്റ്‌ ജൂഡ്‌ വെള്ളരിക്കുണ്ടും പരപ്പ ജിഎച്ച്‌എസ്‌എസും ചാന്പ്യന്മാർ

ജില്ലാ അണ്ടര്‍ 19 ജൂനിയര്‍ വടംവലി മത്സരത്തിലെ ജേതാക്കൾ ട്രോഫിയുമായി


 രാജപുരം 19 വയസ്സിൽ താഴെയുള്ളവരുടെ ജില്ലാതല വടംവലി മത്സരത്തിൽ സെന്റ്‌ ജൂഡ്‌  വെള്ളരിക്കുണ്ടും പരപ്പ  ജിഎച്ച്‌എസ്‌എസും  സംയുക്ത ചാമ്പ്യന്‍മാരായി.  ഇരുടീമുകളും   20 പോയിന്റ് വീതം നേടിയതിനാൽ  ആറുമാസം വീതം ട്രോഫി പങ്കിട്ടെടുക്കും. ജില്ലാ വടംവലി അസോസിയേഷനും കോടോം ഡോ. അംബേദ്‌കര്‍ സ്‌കൂളൂം  സംയുക്തമായാണ്‌ മത്സരം സംഘടിപ്പിച്ചത്‌.   560 കിലോ ആണ്‍കുട്ടികളുടെ  മത്സരത്തില്‍ വെള്ളരിക്കുണ്ട് സെന്റ്‌ ജൂഡ് ഒന്നാം സ്ഥാനവും കോടോം ഡോ. അംബേദ്കര്‍ സ്‌കൂള്‍ രണ്ടാം സ്ഥാനവും നേടി. 540 കിലോ ആണ്‍കുട്ടികളുടെ മത്സരത്തില്‍ പരപ്പ ഗവ. സ്‌കൂള്‍  ഒന്നാം സ്ഥാനവും ബന്തടുക്ക ഗവ. സ്‌കൂള്‍ രണ്ടാം സ്ഥാനവും നേടി.   520 കിലോ മിക്‌സ് മത്സരത്തില്‍ സെന്റ് ജൂഡ്  വെള്ളരിക്കുണ്ട് ഒന്നും. ഗവ. സ്‌കൂള്‍ കുണ്ടംകഴി രണ്ടും സ്ഥാനങ്ങള്‍ നേടി. 460 കിലോ പെണ്‍കുട്ടികളുടെ മത്സരത്തില്‍ പരപ്പ ഗവ. സ്‌കൂള്‍ പരപ്പ ഒന്നാം സ്ഥാനവും തോമപുരം സ്‌കൂള്‍ രണ്ടാം സ്ഥാനവും നേടി.  മത്സരം  പഞ്ചായത്ത് പ്രസിഡന്റ് സി കുഞ്ഞിക്കണ്ണന്‍ ഉദ്ഘാടനംചെയ്തു. പി രഘുനാഥ്  അധ്യക്ഷനായി.  പ്രധാനാധ്യാപിക എന്‍ നിർമല, പ്രിന്‍സിപ്പള്‍ ധനലക്ഷ്മി, പ്രവീണ്‍ മാത്യു, ഹിറ്റ്‌ലര്‍, എം ജോർജ്‌ ര്‍ജ്ജ്, എന്‍ ബാലചന്ദ്രന്‍, എന്‍ പ്രദീപ് എന്നിവര്‍ സംസാരിച്ചു. കെ ജനാർദനന്‍ സ്വാഗതവും സി വി കുട്ടി വർഗീസ് നന്ദിയും പറഞ്ഞു.  സമാപന സമ്മേളനത്തില്‍ വാര്‍ഡ് മെമ്പര്‍ കെ ലത സമ്മാനം നൽകി.   പിടിഎ പ്രസിഡന്റ് സൗമ്യവേണുഗോപാലന്‍ അധ്യക്ഷയായി. കെ ബി ബിജു സംസാരിച്ചു. കെ വി കേളു സ്വാഗതം പറഞ്ഞു.      Read on deshabhimani.com

Related News