എസ്എഫ്ഐയും പ്രക്ഷോഭത്തിലേക്ക്‌്‌കാസർകോട്‌ കേരള  കേന്ദ്ര സർവകലാശാലയിൽ അടിസ്ഥാനസൗകര്യങ്ങള്‍ മെച്ചപ്പെടുത്തണമെന്നും വൈസ് ചാന്‍സലറുടെ ഒത്താശയോട് കൂടിയുള്ള അഴിമതിയും കാവിവല്‍ക്കരണവും അവസാനിപ്പിക്കണമെന്നും ആവശ്യപ്പെട്ട്‌  എസ്എഫ്ഐ  പ്രക്ഷോഭത്തിലേക്ക്. വിദ്യാര്‍ഥി വിരുദ്ധനിലപാടുകല്‍ ചോദ്യംചെയ്ത അധ്യാപകന്‍ പ്രസാദ് പന്ന്യനെയും  എട്ട്‌  വിദ്യാര്‍ഥികളെയും  സർവകലാശാലയിൽ നിന്ന് അകാരണമായി പുറത്താക്കി. ഹോസ്‌റ്റല്‍ അപര്യാപ്തത, ടോയ്ലറ്റ്, ലൈബ്രറി,യാത്രസൗകര്യം, ഗ്രൗണ്ട് തുടങ്ങി വിവിധ ആവശ്യങ്ങൾ വിദ്യാര്‍ഥികള്‍ ഉയര്‍ത്തികാട്ടുന്നു. അധ്യാപക, അനധ്യാപക നിയമനവുമായി ബന്ധപ്പെട്ടുള്ള ക്രമക്കേടുകളും  സ്വജനപക്ഷപാതവും സ്കോളർഷിപ്പുകളും ഫെൽലോഷിപ്പുകളും അവസാനിപ്പിക്കാനുള്ള നീക്കവും തിരുത്തണം. എസ്എഫ്ഐ നേതൃത്വത്തിൽ വലിയ പ്രക്ഷോഭ പരിപാടികൾ സംഘടിപ്പിക്കുമെന്ന്‌ ജില്ലാകമ്മിറ്റി അറിയിച്ചു.  Read on deshabhimani.com

Related News