ഹർത്താൽ വിജയിപ്പിക്കാൻ മഹിളകളും

ജനാധിപത്യ മഹിളാ അസോസിയേഷൻ ജില്ലാ കൺവൻഷൻ അഖിലേന്ത്യാ വൈസ് പ്രസിഡന്റ പി കെ സൈനബ ഉദ്ഘാടനം ചെയ്യുന്നു


കാഞ്ഞങ്ങാട് ജനജീവിതം ദുസ്സഹമാക്കുന്ന വിധത്തിൽ ഇന്ധന വിലവർധിപ്പിക്കുന്ന കേന്ദ്രസർക്കാർ നയത്തിനെതിരെ തിങ്കളാഴ്ച നടക്കുന്ന ഇടതുപക്ഷ പാർടികളുടെ ഹർത്താൽ വീജയിപ്പിക്കാൻ  ജനാധിപത്യ മഹിളാ അസോസിയേഷൻ ജില്ലാ കൺവൻഷൻ അഭ്യർഥിച്ചു. കുന്നുമ്മൽ ബാങ്ക് ഹാളിൽ അഖിലേന്ത്യാ വൈസ് പ്രസിഡന്റ്‌ പി കെ സൈനബ ഉദ്ഘാടനം ചെയ്തു. സംസ്ഥാനകമ്മറ്റി  അംഗം എം ലക്ഷ്മി അധ്യക്ഷയായി. സംസ്ഥാനകമ്മിറ്റി അംഗങ്ങളായ വി പി ജാനകി, പി ശ്യാമള, പി ബേബി, ജില്ലാ വൈസ്‌ പ്രസിഡന്റ്‌  പി പി ശ്യാമളാദേവി എന്നിവർ സംസാരിച്ചു.  ജില്ലാസെക്രട്ടറി ഇ പത്മാവതി സ്വാഗതം പറഞ്ഞു. Read on deshabhimani.com

Related News