കടം വാങ്ങിയ 5 ലക്ഷം തിരിച്ചുകൊടുത്തില്ല; കോൺഗ്രസ്‌ നേതാവിനെ കോടതി ശിക്ഷിച്ചു  കാസർകോട്‌ കടം വാങ്ങിയ അഞ്ച്‌ ലക്ഷം രൂപ തിരിച്ചുകൊടുത്തില്ലെന്ന പരാതിയിൽ കോൺഗ്രസ്‌ നേതാവിനെതിരെ കോടതി വിധി. ഡിസിസി ജനറൽ സെക്രട്ടറി നീലേശ്വരം കടിഞ്ഞിമൂലയിലെ  മാമുനി വിജയനെയാണ്‌ ഹൊസ്‌ദുർഗ്‌ ഒന്നാം ക്ലാസ്‌ മജിസ്‌ട്രേറ്റ്‌ കെ വിദ്യാധരൻ ശിക്ഷിച്ചത്‌. ബല്ല മേലടുക്കം സ്വദേശിയും കെഎസ്‌ഇബി എക്‌സിക്യൂട്ടീവ്‌ എൻജിനീയറുമായ  പി ശ്രീതാരാമന്റെ ഹർജിയിലാണ്‌ വിധി. അഞ്ച്‌ ലക്ഷം രൂപ പിഴയടക്കാനാണ്‌ വിധി.  അല്ലെങ്കിൽ ആറു മാസത്തെ തടവുശിക്ഷ അനുഭവിക്കണം.   വർഷങ്ങൾക്കു മുന്പ്‌ ശ്രീതാരാമനിൽനിന്ന്‌ മാമുനി വിജയൻ അഞ്ചു ലക്ഷം രൂപ കടം വാങ്ങിയിരുന്നു. 2012 സെപ്‌തംബർ ഏഴ്‌ എന്ന തീയതി വെച്ച്‌ കാഞ്ഞങ്ങാട്‌ വിജയ ബാങ്കിന്റെ ചെക്കും നൽകി. ഈ ചെക്ക്‌ എസ്‌ബിടി കാഞ്ഞങ്ങാട്‌ ബ്രാഞ്ചിൽ കലക്‌ഷനുവേണ്ടി നൽകി. എന്നാൽ അക്കൗണ്ടിൽ മതിയായ പണമില്ലെന്ന്‌ കാണിച്ച്‌ ചെക്ക്‌ തിരിച്ചുവന്നു. ഇതേതുടർന്ന്‌ വിജയന്‌ വക്കീൽ നോട്ടീസ്‌ അയച്ചു. തുടർന്നും പണം തിരിച്ചടക്കാത്തതിനാൽ ശ്രീതാരാമൻ കോടതിയെ സമീപിക്കുകയായിരുന്നു. വാദിഭാഗത്തിനുവേണ്ടി അഡ്വ. എം പുരുഷോത്തമനാണ്‌ കോടതിയിൽ ഹാജരായത്‌.  Read on deshabhimani.com

Related News