നവകേരള നിർമിതിക്ക്‌ കാസർകോടിന്റെ പിന്തുണകാസർകോട്‌ പ്രളയത്തിൽ തകർന്നടിഞ്ഞ കേരളത്തിന്റെ പുനഃസൃഷ്‌ടിക്കായി നാടാകെ ഒരുമിക്കുകയാണ്‌. പുനരുജ്ജീവനത്തിന്‌ ആയിരക്കണക്കിന്‌ കോടി രൂപ വേണമെന്നുള്ളതിനാൽ സാമ്പത്തിക സമാഹരണത്തിനിറങ്ങാനൊരുങ്ങുകയാണ്‌ ജില്ലയും.  ദുരിതബാധിതർക്ക്‌ കൈത്താങ്ങാകാനുള്ള പ്രവർത്തനങ്ങളിൽ ജില്ല ഒറ്റക്കെട്ടായിരുന്നു. സമാനതകളില്ലാത്ത വിധമാണ്‌ ആളുകൾ സഹായങ്ങൾ നൽകാൻ മുന്നോട്ടുവന്നത്‌. പ്രളയബാധിത മേഖലയിൽ ശുചീകരണ പ്രവർത്തനത്തിനും ആയിരക്കണക്കിനാളുകൾ  പോയി.  നവ കേരള നിർമിതിക്കായി ഫണ്ട്‌ സമാഹരിക്കാൻ വീണ്ടും ജനങ്ങളിലേക്ക്‌ ഇറങ്ങാനൊരുങ്ങുകയാണ്‌ ജില്ലാ ഭരണാധികാരികൾ. 13, 15 തീയതളികളിൽ താലൂക്ക്‌ കേന്ദ്രങ്ങളിൽ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കുള്ള സംഭാവനകൾ സ്വീകരിക്കും. ഇതിനുള്ള ഒരുക്കങ്ങൾ വെള്ളിയാഴ്‌ച കാസർകോട്‌ മുനിസിപ്പൽ കോൺഫറൻസ്‌ ഹാളിൽ ചേർന്ന ജനപ്രതിനിധികളുടെയും ഉദ്യോഗസ്ഥരുടെയും യോഗം ആസൂത്രണംചെയ്‌തു. മന്ത്രി ഇ ചന്ദ്രശേഖരന്റെ അധ്യക്ഷതയിലായിരുന്നു യോഗം. തുടർന്്‌ തഹസിൽദാർമാരുടെ നേതൃത്വത്തിൽ അതത്‌ താലൂക്കുകളിലെ ജനപ്രതിനിധികളുടെയും ഉദ്യോഗസ്ഥരുടെയും യോഗം ചേർന്ന്‌ മുന്നൊരുക്കങ്ങൾ ആസൂത്രണംചെയ്‌തു.  13 ന് രാവിലെ വെളളരിക്കുണ്ട് താലൂക്കിലും ഉച്ചയ്ക്കുശേഷം കാസര്‍കോടും  15 ന് രാവിലെ ഹൊസ്ദുര്‍ഗ് താലുക്ക്, ഉച്ചകഴിഞ്ഞ് മഞ്ചേശ്വരം താലൂക്ക് എന്നിങ്ങനെയാണു  ധനസമാഹരണം.  രാവിലെ പത്തരമുതല്‍ ഒരു മണിവരെയും ഉച്ചകഴിഞ്ഞ്  രണ്ടുമുതല്‍ തീരുന്നതുവരെയുമാണ് സമാഹരണം.   യോഗത്തിൽ ജില്ലയിലെ പഞ്ചായത്ത്‌‐ ബ്ലോക്ക്‌ പഞ്ചായത്ത്‌ പ്രസിഡന്റുമാർ, സെക്രട്ടറിമാർ, മുനിസിപ്പൽ ചെയർമാന്മാർ, ഉദ്യോഗസ്ഥ മേധാവികൾ, തഹസിൽദാർമാർ, ഡെപ്യൂട്ടി കലക്ടർമാർ എന്നിവർ പങ്കെടുത്തു. എംഎൽഎമാരായ കെ കുഞ്ഞിരാമൻ, പി ബി അബ്ദുൾറസാഖ്‌, എൻ എ നെല്ലിക്കുന്ന്‌, ജില്ലാ പഞ്ചായത്ത്‌ പ്രസിഡന്റ്‌ എ ജി സി ബഷീർ, നീലേശ്വരം മുനിസിപ്പൽ ചെയർമാൻ പ്രൊഫ. കെ പി ജയരാജൻ, ജില്ലാ പൊലീസ്‌ മേധാവി ഡോ. എ ശ്രീനിവാസ്‌, പഞ്ചായത്ത്‌ പ്രസിഡന്റ്‌സ്‌ അസോസിയേഷൻ പ്രസിഡന്റ്‌ എ എ ജലീൽ എന്നിവർ സംസാരിച്ചു. കലക്ടർ ഡോ. ഡി സജിത്ത്‌ബാബു സ്വാഗതം പറഞ്ഞു.  യോഗത്തില്‍ മംഗല്‍പാടി പഞ്ചായത്ത്‌ തനത്‌ ഫണ്ടിൽനിന്ന്‌ നൽകിയ  രണ്ടുലക്ഷം രൂപ പ്രസിഡന്റ്‌ ഹാഷുൽ ഹമുദിൽനിന്നും പഞ്ചായത്ത്‌ അംഗങ്ങളിൽനിന്നുമായി മന്ത്രി ഏറ്റുവാങ്ങി.  ഗള്‍ഫ് സൗഹൃദകൂട്ടായ്മയുടെ ഒരു ലക്ഷം രൂപയുടെ ചെക്കും  മന്ത്രി സ്വീകരിച്ചു.   മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധി സമാഹരണവുമായി ബന്ധപ്പെട്ട്‌ കാസർകോട്‌ മുനിസിപ്പൽ കോൺഫറൻസ്‌ ഹാളിൽ ചേർന്ന യോഗത്തിൽ  മന്ത്രി ഇ ചന്ദ്രശേഖരൻ സംസാരിക്കുന്നു Read on deshabhimani.com

Related News