കള്ളവാർത്തയ്‌ക്കെതിരെ പരാതിമുള്ളേരിയ  സിപിഐ എമ്മിനെയും  യൂത്ത് ലീഗിനെയും ചേർത്ത് വ്യാജ പീഡന വാർത്ത നൽകിയ കാരവൽ സായാഹ്‌ന പത്രത്തിനെതിരെയും റിപ്പോർട്ടർക്കുമെതിരെ സിപിഐ എം ആദൂർ ലോക്കൽ കമ്മിറ്റി മാനനഷ്ട കേസ് നൽകും.  'ആദൂരിൽ പീഡന വിവാദം' എന്ന തലക്കെട്ടിൽ ചൊവ്വാഴ്‌ചയാണ്‌ കാരവൽ വാർത്ത നൽകിയത്‌.   ഭർതൃമതിയായ സ്ത്രീയെ പീഡിപ്പിച്ചത് സിപിഎം‐യൂത്ത് ലീഗ് നേതാക്കൾ എന്ന വാർത്തയ്ക്ക് എതിരെയാണ് കേസ് നൽകുക. ആദൂരിൽ നടന്നു എന്ന് പറയുന്ന പീഡനത്തിൽ സിപിഐ എം നേതാക്കൾക്കോ പ്രവർത്തകർക്കോ യാതൊരു പങ്കുമില്ല. എന്നാൽ പാർടിയുടെ യശ്ശസിനെ ബാധിക്കുന്ന രീതിയിൽ ബോധപൂർവം കള്ളക്കഥ  അവതരിപ്പിക്കുകയായിരുന്നു. ഇത് പാർട്ടിയെ അപമാനിക്കാൻ ശ്രമിച്ചുള്ളതാണ്. ഇങ്ങനെയുള്ള കള്ളവാർത്ത പ്രസിദ്ധീകരിച്ച കാരവൽ പത്രം ജനങ്ങളോട് മാപ്പ് പറയുന്നതോടൊപ്പം സത്യാവസ്ഥ ജനങ്ങളെ ബോധിപ്പിക്കാനും  തയ്യാറാവണം.   Read on deshabhimani.com

Related News