കെഎസ‌്‌കെടിയു സംസ്ഥാന പഠനക്യാമ്പ് ആരംഭിച്ചു

കെഎസ്‌കെടിയു സംസ്ഥാന പഠനക്യാമ്പ് കർഷകത്തൊഴിലാളി യൂണിയൻ അഖിലേന്ത്യാ ജനറൽ സെക്രട്ടറി എ വിജയരാഘവൻ ഉദ്ഘാടനംചെയ്യുന്നു.


 തിരുവനന്തപുരം ഇ എം എസ് അക്കാദമിയിൽ കെഎസ്‌കെടിയു സംസ്ഥാന പഠനക്യാമ്പ് ആരംഭിച്ചു. ‘ സമകാലീന രാഷ്ട്രീയ പ്രശ്നങ്ങൾ' എന്ന വിഷയം അവതരിപ്പിച്ച‌്  കർഷകത്തൊഴിലാളി യൂണിയൻ അഖിലേന്ത്യാ ജനറൽ സെക്രട്ടറി എ വിജയരാഘവൻ ക്യാമ്പ് ഉദ്ഘാടനംചെയ്തു. യൂണിയൻ സംസ്ഥാന വൈസ് പ്രസിഡന്റ‌് എ ഡി കുഞ്ഞച്ഛൻ അധ്യക്ഷനായി.  ‘മാർക്സിസം സമകാലീന ലോകത്തിൽ ' എന്ന വിഷയത്തിൽ എം വി ഗോവിന്ദനും ‘കാർഷിക പ്രതിസന്ധിയും കർഷകത്തൊഴിലാളികളും' എന്ന വിഷയത്തിൽ ഡോ. കെ എൻ ഹരിലാലും ആദ്യ ദിവസം ക്ലാസെടുത്തു. സംസ്ഥാന ജനറൽ സെക്രട്ടറി എൻ ആർ ബാലൻ, വൈസ് പ്രസിഡന്റുമാരായ ആനാവൂർ നാഗപ്പൻ, ആർ ചിന്നക്കുട്ടൻ, ജോയിന്റ് സെക്രട്ടറി സി ബി ദേവദർശനൻ, തിരുവനന്തപുരം ജില്ലാ സെക്രട്ടറി കെ ശശാങ്കൻ എന്നിവർ പങ്കെടുത്തു.  ക്യാമ്പിന്റെ രണ്ടാംദിവസമായ ഞായറാഴ‌്ച ‘സ്ത്രീ പ്രശ്നങ്ങൾ’ എന്ന വിഷയത്തിൽ ഡോ. പി എസ് ശ്രീകലയും  ‘സംസ്ഥാന സർക്കാരും ഇടതുപക്ഷ ബദലും’ എന്ന വിഷയത്തിൽ ഡോ. പി ജെ വിൻസെന്റും   ‘സിദ്ധാന്തപഠനവും അതിന്റെ പ്രയോഗവും' എന്ന വിഷയത്തിൽ കെ എ വേണുഗോപാലനും  ‘ഇന്ത്യൻ  സ്വാതന്ത്ര്യ പ്രസ്ഥാനവും വർത്തമാന സ്ഥിതിഗതികളും' എന്ന വിഷയത്തിൽ എൻ രതീന്ദ്രനും ക്ലാസെടുക്കും. ജില്ലകളിൽനിന്ന് തെരഞ്ഞെടുത്ത 210 പ്രതിനിധിയാണ് ക്യാമ്പിലുള്ളത്. മൂന്ന് ദിവസത്തെ ക്യാമ്പ് തിങ്കളാഴ്ച സമാപിക്കും. Read on deshabhimani.com

Related News