ലക്ഷങ്ങളുടെ നഷ്ടം ഇരിട്ടിയിൽ കടയിൽ തീപിടിത്തംഇരിട്ടി ഇരിട്ടി പുതിയ ബസ്സ്റ്റാൻഡിൽ കടയിൽ തീപിടിത്തം. മുസ്ലിംപള്ളിക്ക് മുൻവശത്തെ കെട്ടിടത്തിലാണ് വ്യാഴാഴ്ച പുലർച്ചെ തീപിടിത്തമുണ്ടായത‌്. താഴത്തെ നിലയിൽ പ്രവർത്തിച്ചുവന്ന ഐഡിയൽ ഇലക്ട്രോക്രാഫ്റ്റ്സ് ആണ് കത്തിനശിച്ചത്. ഹാർഡ് വെയർ കട്ടിങ‌്, വെൽഡിങ‌് ഉപകരണങ്ങൾ, പവർ ടൂൾസ് ഉപകരണങ്ങൾ എന്നിവ വിൽക്കുന്ന കടയാണിത്. ഷോർട്ട് സർക്യൂട്ടാണ് തീപിടിത്തത്തിന് കാരണമെന്ന് കരുതുന്നു. പടിയൂർ പുലിക്കാട്ടെ ഷിനോജ്  അഗസ‌്റ്റിന്റേതാണ‌്  കട.   പട്രോളിങ്ങിനിടെയാണ് പൊലീസുകാർ കടയിൽനിന്ന് തീയും പുകയും ഉയരുന്നത് കണ്ടത്. ഉടൻ ഇരിട്ടി ഫയർഫോഴ്സിലറിയിച്ചു. സ്റ്റേഷൻ ഓഫീസർ ജോൺസൺ പീറ്ററും സംഘവുമെത്തിയാണ് തീയണച്ചത്. ഫയർമാന്മാരായ എൻ ജി അശോകൻ, കെ വി വിജീഷ്, പി നിവേദ്, പി റിജിത്ത്, സഫീർ, ദേവസ്യ, രവീന്ദ്രൻ, ബാലൻ, പ്രഭാകരൻ എന്നിവർ നേതൃത്വം നൽകി.  25 ലക്ഷത്തിന്റെ നഷ്ടം കണക്കാക്കുന്നു. തീപിടിത്തമുണ്ടായ കട ഉൾപ്പെടെ സമീപത്താകെ ബഹുനില വ്യാപാര സമുച്ചയങ്ങളാണ്. തൽസമയ രക്ഷാപ്രവർത്തനം  വൻദുരന്തമൊഴിവാക്കി. Read on deshabhimani.com

Related News