ബോംബ് സ്‌ഫോടനത്തെക്കുറിച്ച് അന്വേഷിക്കണംസിപിഐ എംതലശേരി കതിരൂർ ഡയമണ്ട്മുക്കിലെ ആർഎസ്എസ് കാര്യാലയംപരിസരത്ത് നടന്ന ബോംബ്‌സ്‌ഫോടനത്തെക്കുറിച്ച് സമഗ്രമായ അന്വേഷണം നടത്തണമെന്ന് സിപിഐ എം തലശേരി ഏരിയകമ്മിറ്റി ആവശ്യപ്പെട്ടു. ഞായറാഴ്ച രാത്രി ഒമ്പതരയോടെയാണ് കാര്യാലയത്തിന് സമീപം അത്യുഗ്രസ്‌ഫോടനമുണ്ടായത്. നാടിന്റെയാകെ ശ്രദ്ധ പ്രളയദുരിതാശ്വാസത്തിലേക്കും ശുചീകരണപ്രവർത്തനത്തിലേക്കും നീങ്ങുമ്പോൾ ആർഎസ്എസ് കാര്യാലയം കേന്ദ്രീകരിച്ച് ബോംബ്‌നിർമാണം നടത്തുകയാണെന്ന് വ്യക്തമാക്കുന്നതാണിത്. നാട്ടിൽ വീണ്ടും കുഴപ്പം സൃഷ്ടിക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണിതെന്ന് സംശയിക്കണം. പൊലീസ് അന്വേഷിച്ച് കുറ്റക്കാർക്കെതിരെ നടപടിയെടുക്കണമെന്ന് ഏരിയസെക്രട്ടറി എം സി പവിത്രൻ ആവശ്യപ്പെട്ടു. Read on deshabhimani.com

Related News