ഫണ്ട് ശേഖരണ യാത്രക്ക‌് സ്വീകരണംകണ്ണൂർ  മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ലൈബ്രറികൾ ഫണ്ട്  ശേഖരിക്കുന്ന യാത്രയിൽ രണ്ടാം ദിവസവും വിവിധ കേന്ദ്രങ്ങളിൽനിന്ന് ഫണ്ട് ഏറ്റുവാങ്ങി.     വിവിധ കേന്ദ്രങ്ങളിൽ ലൈബ്രറി കൗൺസിൽ ജില്ലാ സെക്രട്ടറി പി കെ ബൈജു ഫണ്ട് ഏറ്റുവാങ്ങി. സംസ്ഥാന കൗൺസിൽ കെ പത്മനാഭൻ, തളിപ്പറമ്പ് താലൂക്ക് പ്രസിഡന്റ് വൈക്കത്ത് നാരായണൻ, കണ്ണൂർ താലൂക്ക് സെക്രട്ടറി എം ബാലൻ എന്നിവരും കൂടെയുണ്ടായിരുന്നു. മാതമംഗലത്ത് എരമം﹣ കുറ്റൂർ പഞ്ചായത്ത് പ്രസിഡന്റ് കെ സത്യഭാമ ഉദ്ഘാടനം ചെയ്തു. സി പി ലക്ഷ്മിക്കുട്ടി, കെ പി അപ്പനു എന്നിവർ സംസാരിച്ചു. പി കൃഷ്ണൻ അധ്യക്ഷനായി. എം കെ കരുണാകരൻ സ്വാഗതവും പി രാജൻ നന്ദിയും പറഞ്ഞു.   മാത്തിലിൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ നൂറുദ്ദീൻ ഉദ്ഘാടനം ചെയ്തു. കെ നാരായണൻ അധ്യക്ഷനായി. ടി ദിവാകരൻ സ്വാഗതം പറഞ്ഞു.      അന്നൂർ സഹൃദയ കലാകേന്ദ്രത്തിന്റെ കൂട്ടായ്മ 25000 പി കെ ബൈജു ഉദ്ഘാടനം ചെയ്തു. 25000 രൂപ  ഏറ്റുവാങ്ങി. എം ശശിധരൻ അധ്യക്ഷനായി. കെ പത്മനാഭൻ, എം ബാലൻ, വിവി ശേഭ, അച്യുതൻ പുത്തലത്ത്, എ ജയപ്രകാശ് എന്നിവർ സംസാരിച്ചു. എം ശശിധരൻ അധ്യക്ഷനായി. ഇ വി രതീഷ്ബാബു സ്വാഗതവും സി വിനോദ് നന്ദിയും പറഞ്ഞു.    ചൊവ്വാഴ്ച വൈകിട്ട് അഞ്ചിന് പയ്യന്നൂർ പബ്ലിക്ക് ലൈബ്രറിയിലും ബുധനാഴ്ച വൈകീട്ട് മണ്ടൂരിലും മേഖലാ കൺവൻഷനിൽ  ഫണ്ട് ഏറ്റുവാങ്ങും. Read on deshabhimani.com

Related News