അഞ്ചാംതരക്കാർക്ക് 'പഞ്ചമം' കൈപ്പുസ്തകവുമായി കണ്ണൂർ ഗവ. വനിതാ ടിടിഐകണ്ണൂർ ഗവ. വനിതാ ടീച്ചർ എഡ്യുക്കേഷൻ ഇൻസ്റ്റിറ്റ്യൂട്ട് തയ്യാറാക്കിയ ഗണിതശാസ്ത്ര പരിശീലന പുസ്തകം﹣ പഞ്ചമം ശനിയാഴ്ച മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി പ്രകാശനം ചെയ്യും. പകൽ രണ്ടിന് സ്കൂൾ ഹാളിൽ നടക്കുന്ന ചടങ്ങിൽ പി കെ ശ്രീമതി എംപി അധ്യക്ഷയാകും.  ഇൻസ്റ്റിറ്റ്യൂട്ടിലെ അധ്യാപകരും അധ്യാപകവിദ്യാർഥികളും ഏറ്റെടുത്ത‌് നടത്തിയ പഠന പ്രോജക്ടിന്റെ ഉൽപന്നമാണ് പഞ്ചമമെന്ന് പ്രിൻസിപ്പൽ എൻ ജയശ്രീ വാർത്താസമ്മേളനത്തിൽ അറിയിച്ചു.  അഞ്ചാംതരം ഗണിതപാഠപുസ്തകത്തെ അടിസ്ഥാനമാക്കിയാണ് പുസ്തകം. നിരന്തരം ആവർത്തിച്ചുറപ്പിക്കേണ്ടതാണ് ഗണിതം എന്ന ബോധ്യത്തോടെ കൂടുതൽ പഠനപ്രവർത്തനങ്ങൾ ഉൾക്കൊള്ളിച്ച് നിലവിലുള്ള പാഠപുസ്തകത്തിന്റെ പരിമിതിയെ മറികടക്കാനാണ് ശ്രമം. ലളിതവും താൽപര്യം ജനിപ്പിക്കുന്നതുമായ പ്രവർത്തനങ്ങളാണ് പുസ്തകത്തിൽ. കേരളത്തിലെ മുഴുവൻ അധ്യാപകർക്കും രക്ഷിതാക്കൾക്കും ഇത് അനുഗൃഹീതമായ കൈപ്പുസ്തകമാകും.  ഭിന്ന നിലവാരക്കാരെ പരിഗണിക്കാനായി ഗണിതത്തിൽ കുട്ടി അറിഞ്ഞിരിക്കേണ്ട അധിക വിവരങ്ങളും  ഉൾക്കൊള്ളിച്ചിട്ടുണ്ട്. സാമ്പത്തിക നില അനുവദിക്കാത്തതിനാൽ പുസ്തകരൂപത്തിൽ അച്ചടിച്ച് വിതരണം ചെയ്യുന്നില്ലെന്നും ആവശ്യക്കാർക്ക് സോഫ്റ്റ് കോപ്പി നൽകുമെന്നും പ്രിൻസിപ്പൽ പറഞ്ഞു. അധ്യാപകരായ ഡോ. കെ സുധാകരൻ, സ്മിനി രാഘവൻ, പിടിഎ പ്രസിഡന്റ് കെ ലക്ഷ്മണൻ, ഒ കെ ഇർഫാന എന്നിവരും വാർത്താസമ്മേളനത്തിൽ പങ്കെടുത്തു. Read on deshabhimani.com

Related News