മഴക്കെടുതി: ഫോട്ടോകളും വീഡിയോകളും അയക്കാംകണ്ണൂർ രൂക്ഷമായ മഴക്കെടുതിയുമായി ബന്ധപ്പെട്ട ശ്രദ്ധേയമായ ഫോട്ടോകളും വീഡിയോകളും ശേഖരിച്ച് സൂക്ഷിക്കാൻ  വിവര പൊതുജനസമ്പർക്ക വകുപ്പ് ഒരുങ്ങുന്നു. ഭാവി തലമുറയ്ക്ക് ചരിത്രരേഖയായി ഉപയോഗിക്കുന്നതിനും തുടർ നടപടികൾക്കുമായി കൃത്യമായ ആസൂത്രണത്തോടെ സൂക്ഷിച്ചുവയ്ക്കുകയാണ‌് ലക്ഷ്യം.  അണക്കെട്ടുകൾ തുറക്കുന്നത്, കരകവിഞ്ഞൊഴുകുന്ന പുഴകൾ, ഉരുൾപൊട്ടലുകൾ, വെള്ളപ്പൊക്കം, തകർന്നതോ വെള്ളത്തിൽ മുങ്ങിക്കിടക്കുന്നതോ ആയ റോഡുകൾ, പാലങ്ങൾ, കേടുപറ്റിയതോ വെള്ളം കയറിയതോ ആയ പ്രധാന സ്ഥാപനങ്ങൾ, ആരാധനാലയങ്ങൾ, വീടുകൾ, കുടുങ്ങിക്കിടക്കുന്ന ആളുകൾ, രക്ഷാ പ്രവർത്തനങ്ങൾ, ദുരിതാശ്വാസ ക്യാമ്പുകൾ, ദുരിതാശ്വാസപുനർനിർമാണ പ്രവർത്തനങ്ങൾ തുടങ്ങി മഴക്കെടുതിയുമായി ബന്ധപ്പെട്ട വീഡിയോകളും ഫോട്ടോകളുമാണ് ശേഖരിക്കുന്നത്. ആർക്കൈവ്സിലേക്ക് ഇവ സംഭാവന ചെയ്യാൻ താൽപര്യമുള്ള സ്ഥാപനങ്ങൾ, മാധ്യമപ്രവർത്തകർ, ഗ്രൂപ്പുകൾ, സ്വകാര്യ ഫോട്ടോഗ്രാഫർമാർ, വീഡിയോഗ്രാഫർമാർ, പൊതുജനങ്ങൾ എന്നിവർ സെപ്തംബർ അഞ്ചിനകം ഇവ ജില്ലാ ഇൻഫർമേഷൻ ഓഫീസിൽ എത്തിക്കണം.  സിഡിയിലോ പെൻഡ്രൈവിലോ ഇമെയിൽ (സമിിൌൃറശീ@ഴാമശഹ.രീാ) വഴിയോ ഇവ നൽകാം. ദൃശ്യങ്ങൾ അയക്കുന്നവർ സംഭവ സ്ഥലം, പകർത്തിയ തീയതി, സമയം, എടുത്ത ആളുടെ പേര്, സംഭവത്തെ കുറിച്ചുള്ള ചെറുവിവരണം എന്നിവ കൂടി നൽകണം. ഫോൺ:  04972 700231. Read on deshabhimani.com

Related News