മന്ത്രി ഇ പി ജയരാജന‌് ഉജ്വല വരവേൽപ്‌കണ്ണൂർ വ്യവസായ‐കായികമന്ത്രിയായി വീണ്ടും ചുമതലയേറ്റ‌് ആദ്യമായി കണ്ണൂരിലെത്തിയ ഇ പി ജയരാജന‌് സിപിഐ എം നേതൃത്വത്തിൽ റെയിൽവേ സ‌്റ്റേഷനിൽ ഹൃദ്യമായ സ്വീകരണം നൽകി. മലബാർ എക‌്സ‌്പ്രസ്സിൽ രാവിലെ 8.25നെത്തിയ മന്ത്രിയെ നേതാക്കളും നുറുകണക്കിനു പ്രവർത്തകരും അഭിവാദ്യമുദ്രാവാക്യങ്ങളോടെയാണ‌് എതിരേറ്റത‌്.  ജില്ലാ സെക്രട്ടറി പി ജയരാജൻ, പാപ്പിനിശേരി ഏരിയാ സെക്രട്ടറി ടി ചന്ദ്രൻ, മട്ടന്നൂർ ഏരിയാ സെക്രട്ടറി എൻ വി ചന്ദ്രബാബു എന്നിവർ ഹാരാർപ്പണം നടത്തി.  സിപിഐ എം ജില്ലാ സെക്രട്ടറിയറ്റ‌് അംഗങ്ങളായ എൻ ചന്ദ്രൻ, പി ഹരീന്ദ്രൻ, പി പുരുഷോത്തമൻ, ടി കെ ഗോവിന്ദൻ, പി വി ഗോപിനാഥ‌്,  കണ്ണൂർ ഏരിയാ സെക്രട്ടറി കെ പി സുധാകരൻ, ജില്ലാ പഞ്ചായത്ത‌് പ്രസിഡന്റ‌് കെ വി സുമേഷ‌്, വൈസ‌് പ്രസിഡന്റ‌് പി പി ദിവ്യ എന്നിവരും സ്വീകരിക്കാനെത്തിയിരുന്നു.  എൽഡിഎഫ‌് നേതൃത്വത്തിൽ  മട്ടന്നൂരിൽ മന്ത്രി ഇ പി ജയരാജന്‌ സ്വീകരണം നൽകി. നൂറുകണക്കിനാളുകൾ മന്ത്രിയെ സ്വീകരിക്കാനെത്തി. മട്ടന്നൂർ കൈലാസ് ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങ് മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി ഉദ്ഘാടനം ചെയ്തു. സിപിഐ നേതാവ് സി വിജയൻ അധ്യക്ഷനായി. പി കെ ശ്രീമതി എംപി, മട്ടന്നൂർ നഗരസഭാ വൈസ് ചെയർമാൻ പി പുരുഷോത്തമൻ, ഡോ. മജീദ് എന്നിവർ സംസാരിച്ചു. ഇ പി ജയരാജൻ മറുപടിപ്രസംഗം നടത്തി. വിവിധ രാഷ്ട്രീയപാർടികൾക്കുവേണ്ടി മന്ത്രിക്ക് ഹാരാർപ്പണം നടത്തി. എൻ വി ചന്ദ്രബാബു സ്വാഗതം പറഞ്ഞു. എൽഡിഎഫ് നേതാക്കളും എൽഡിഎഫുമായി സഹകരിക്കുന്ന കക്ഷികളുടെ നേതാക്കളുമായ ടി കൃഷ്ണൻ, പി പി ദിവാകരൻ, സന്തോഷ് മാവില, യു ബാബുഗോപിനാഥ്, സി വി ശശീന്ദ്രൻ, എം വി സരള, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ വി സുമേഷ്, മട്ടന്നൂർ നഗരസഭാ ചെയർമാൻ അനിതാ വേണു, വൈസ് ചെയർമാൻ പി പുരുഷോത്തമൻ തുടങ്ങി നിരവധി പേർ സ്വീകരണത്തിനെത്തി. മട്ടന്നൂർ നഗരസഭയും മന്ത്രിക്ക് സ്വീകരണം നൽകി. നഗരസഭാഹാളിൽ ചേർന്ന പരിപാടിയിൽ ചെയർമാൻ അനിതാവേണു മന്ത്രിക്ക് ഉപഹാരം നൽകി. വൈസ് ചെയർമാൻ പി പുരുഷോത്തമൻ അധ്യക്ഷനായി. നഗരസഭാ സെക്രട്ടറി എം സുരേശൻ സ്വാഗതം പറഞ്ഞു. പി കെ ശ്രീമതി എംപി സംസാരിച്ചു. നഗരസഭാ ജീവനക്കാർ, ബഡ്സ് സ്കൂൾ ജീവനക്കാർ, ട്രസ്റ്റുകൾ, മറ്റ് സംഘടനകൾ, വ്യക്തികൾ തുടങ്ങിയവർ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസഫണ്ടിലേക്ക് നൽകിയ സംഖ്യയുടെ ചെക്കും ചടങ്ങിൽ മന്ത്രി ഏറ്റുവാങ്ങി. കിടപ്പുരോഗികൾക്ക് നഗരസഭ നൽകുന്ന ഓണക്കിറ്റും ഇ പി വിതരണം ചെയ്തു. Read on deshabhimani.com

Related News