ഐസിഎആർ പ്രവേശനം പരീക്ഷാ സെന്ററുകൾ അനുവദിച്ചതിൽ വ്യാപക പരാതികണ്ണൂർ ഇന്ത്യൻ കൗൺസിൽ ഓഫ‌് അഗ്രികൾചർ റിസർച്ചിന്റെ പ്രവേശനപരീക്ഷയ‌്ക്ക‌് വിദൂരങ്ങളിൽ സെന്ററുകൾ അനുവദിച്ചതായി പരാതി. മധ്യപ്രദേശ‌്, ആന്ധ്രപ്രദേശ‌് തുടങ്ങിയ സംസ്ഥാനങ്ങളിലാണ‌് കേരളത്തിൽനിന്നുള്ള വിദ്യാർഥികൾക്ക‌് പരീക്ഷാ സെന്ററുകൾ  അനുവദിച്ചിട്ടുള്ളത‌്.  കാർഷികം ഐച്ഛിക വിഷയമായി ബിരുദ ബിരുദാനന്തര കോഴ‌്സുകൾക്ക‌് പ്രവേശനം ആഗ്രഹിക്കുന്ന മലയാളി വിദ്യാർഥികൾക്കാണ‌് ദൂരം വിനയാകുന്നത‌്. കേരളത്തിലെ പരീക്ഷാകേന്ദ്രങ്ങൾ തെരഞ്ഞെടുത്ത ഭൂരിഭാഗം വിദ്യാർഥികൾക്കും മറ്റ‌് സംസ്ഥാനങ്ങളിലാണ‌് അനുവദിച്ചത‌്. കൂടുതൽപേർ ഒരേ കേന്ദ്രം തെരഞ്ഞെടുത്താൽ ഏറ്റവും അടുത്ത മറ്റൊരു കേന്ദ്രമാണ‌് സാധാരണ അനുവദിക്കാറ‌്.  23 ന‌് രാവിലെ പത്തുമുതലാണ‌് പരീക്ഷ. ഒന്നരമണിക്കൂർ മുമ്പ‌് പരീക്ഷാസെന്ററിൽ ഹാജരാകണം. ഇതര സംസ്ഥനങ്ങളിൽ സെന്ററുകൾ കിട്ടിയവർ തലേന്നുതന്നെ എത്തണം. ഉൾപ്രദേശങ്ങളിലാണ‌് സെന്ററെങ്കിൽ താമസസ്ഥലം കണ്ടെത്താനും കൃത്യസമയത്ത‌് എത്താനും ഏറെ പ്രയാസമാകുമെന്ന‌് അപേക്ഷകർ പറയുന്നു.  ദുരം കൂടുതലായതിനാൽ പത്തുശതമാനത്തോളംപേരെങ്കിലും പരീക്ഷയെഴുതുന്നത‌ിൽനിന്ന‌് ഒഴിവാകാനും സാധ്യതയുണ്ട‌്. Read on deshabhimani.com

Related News