കൈത്താങ്ങായി സിപിഐ എം ഫണ്ട് ശേഖരണംകണ്ണൂർ പ്രളയക്കെടുതികളിൽ ദുരിതമനുഭവിക്കുന്നവരെ സഹായിക്കാൻ സിപിഐ എം ആഹ്വാനം ചെയ്ത ഫണ്ട് സമാഹരണത്തിന് ജില്ലയിൽ വൻ പ്രതികരണം. ആയിരക്കണക്കിനു സ്ക്വാഡുകൾ ബക്കറ്റുമായി ശനിയാഴ്ച ജില്ലയിലെ കടകളിലും സ്ഥാപനങ്ങളിലും കയറി. കണ്ണൂരിൽ സംസ്ഥാന കമ്മിറ്റി അംഗങ്ങളായ കെ കെ രാഗേഷ് എംപി, ജയിംസ് മാത്യു എംഎൽഎ, ജില്ലാ കമ്മിറ്റി അംഗങ്ങളായ വയക്കാടി ബാലകൃഷ്ണൻ, എൻ സുകന്യ, എം ഷാജർ, ഏരിയാ സെക്രട്ടറി കെ പി സുധാകരൻ എന്നിവർ നേതൃത്വം നൽകി.  മയ്യിലിൽ ജില്ലാ സെക്രട്ടറിയറ്റ് അംഗം ടി കെ ഗോവിന്ദൻ, ഏരിയാ സെക്രട്ടറി ബിജു കണ്ടക്കൈ എന്നിവരും ശ്രീകണ്ഠപുരത്ത് ജില്ലാ സെക്രട്ടറിയറ്റ് അംഗം പി വി ഗോപിനാഥ്, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ വി സുമേഷ് എന്നിവരും നേതൃത്വം നൽകി. മട്ടന്നൂർ നഗരത്തിൽനിന്ന് ആദ്യ ദിവസം തന്നെ 3,56,442 രൂപ സമാഹരിച്ചു. ജില്ലാ സെക്രട്ടറിയറ്റ് അംഗം പി പുരുഷോത്തമൻ ഉദ്ഘാടനം ചെയ്തു. കെ ഭാസ്കരൻ, ഏരിയാ സെക്രട്ടറി എൻ വി ചന്ദ്രബാബു എന്നിവരും സംബന്ധിച്ചു. തളിപ്പറമ്പ് ഏരിയയിൽ ഏരിയാ സെക്രട്ടറി പി മുകുന്ദൻ, ജില്ലാ കമ്മിറ്റി അംഗങ്ങളായ കെ സന്തോഷ്, പി കെ ശ്യാമള എന്നിവർ നേതൃത്വം നൽകി.  പയ്യന്നൂരിൽ സി കൃഷ്ണൻ എംഎൽഎ, ജില്ലാ സെക്രട്ടറിയറ്റ് അംഗം ടി ഐ മധുസൂദനൻ, ജില്ലാ കമ്മിറ്റി അംഗം വി നാരായണൻ, ഏരിയാ സെക്രട്ടറി കെ പി മധു എന്നിവർ നേതൃത്വം നൽകി. പഴയങ്ങാടിയിൽ ടി വി രാജേഷ് എംഎൽഎ എരിപുരത്തെ പ്രവാസിയായ എം കെ പി മൊയ്തീനിൽനിന്നും ഫണ്ട് ഏറ്റുവാങ്ങി.  ജില്ലാ കമ്മിറ്റി അം​ഗം ഒ വി നാരായണൻ, വി വിനോദ്, പി ജനാർദനൻ, കെ വി സന്തോഷ്, എൻ വി രാമകൃഷ്ണൻ, എം കെ സുകുമാരൻ, എസ് വി അബ്ദുൾ റഷീദ്, പി നാരായണൻകുട്ടി എന്നിവരും പിലാത്തറയിൽ ജില്ലാ കമ്മിറ്റി അം​ഗം പി പി ​ദാമോദരൻ, സി എം വേണു​ഗോപാലൻ, ഏ വി രവീന്ദ്രൻ, എം വി ശകുന്തള എന്നിവരും നേതൃത്വം നൽകി. പയ്യന്നൂരിൽ സി കൃഷ‌്ണൻ എംഎൽഎ, സിപിഐ എം ജില്ല സെക്രട്ടറിയറ്റംഗം ടി ഐ മധുസൂദനൻ, ജില്ല കമ്മിറ്റിയംഗം വി നാരായണണൻ, ഏരിയ സെക്രട്ടറി കെ പി മധു എന്നിവരുടെ നേതൃത്വം നൽകി.  ഹുണ്ടിക പിരിവിൽ രണ്ട‌് മണിക്കൂറിനുള്ളിൽ 6,25,212 രൂപ ശേഖരിക്കാൻ കഴിഞ്ഞു. ഞായറാഴ‌്ച ഏരിയയിലെ മുഴുവൻ ബ്രാഞ്ചിലും പിരിവ‌് നടക്കും. Read on deshabhimani.com

Related News