ദുരിതബാധിതരെ സഹായിക്കാൻ നാടൊന്നാകെപയ്യന്നൂർ പ്രളയബാധിതരെ സഹായിക്കുന്നതിനായി  വിവിധ ഭാഗങ്ങളിൽനിന്നും സഹായ പ്രവാഹം. വെള്ളൂർ  സഹകരണ ബാങ്ക‌് ഭരണ സമിതിയും ജീവനക്കാരും ചേർന്ന‌് 5 ലക്ഷം രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക‌് നൽകി. ബാങ്ക‌് ഹാളിൽ വൈസ‌് പ്രസിഡന്റ‌് പി വി ലക്ഷ‌്മണനിൽനിന്നും സി കൃഷ‌്ണൻ എംഎൽഎ ചെക്ക‌് ഏറ്റുവാങ്ങി. കെ തങ്കമണി, ഇ ഭാസ‌്കരൻ, ടി ശ്രീജിത്ത‌്, ടി ടി ഗോവിന്ദൻ, എം അസ്സനാർ എന്നിവർ പങ്കെടുത്തു. കുഞ്ഞിമംഗലം ഹെൽത്ത‌് ഓർഗനൈസേഷൻ ദുരിതാശ്വാസ നിധിയിലേക്ക‌് 25,000 രൂപ നൽകി. സെക്രട്ടറി  ഡോ. ഗണേഷ‌് ബി മല്ലറിൽനിന്നും ടി വി രാജേഷ‌് എംഎൽഎ തുക ഏറ്റുവാങ്ങി. എം രജീഷ‌്, കെ പി വിശ്വനാഥൻ, പി വി കമലാക്ഷൻ, എം വി ബാബു എന്നിവർ സംസാരിച്ചു.  പയ്യന്നൂർ വിദ്യാമന്ദിർ കോളേജ‌് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക‌്  ഒരുലക്ഷം രൂപ നൽകി. സി കൃഷ‌്ണൻ  എംഎൽഎ തുക ഏറ്റുവാങ്ങി. പിലിക്കോട‌് ഏച്ചിക്കുളങ്ങരയിലെ ജ്യോത്സ്യർ  ശശിധരപൊതുവാളുടെയും  പെന്മലേരി  പ്രീതയുടെയും  മകൾ ഐശ്വര്യയുടെ വിവാഹച്ചടങ്ങിൽ  മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക‌് നാലായിരം രൂപ സംഭാവന നൽകി‌. സി കൃഷ‌്ണൻ എംഎൽഎ തുക ഏറ്റുവാങ്ങി.  ദൃശ്യ പയ്യന്നൂർ ദുരന്തഭൂമിയിലേക്ക‌് സാധനങ്ങൾ എത്തിക്കുന്നുണ്ട‌്. സഹായിക്കാൻ ആഗ്രഹിക്കുന്നവർ  ഞായറാഴ‌്ച വൈകിട്ട‌് നാലിനുള്ളിൽ പയ്യന്നൂർ പബ്ലിക്ക‌് ലൈബ്രറിയിൽ എത്തണം. ഡിവൈഎഫ‌്ഐ  കോറോം നോർത്ത‌് യൂണിറ്റ‌് ഓണാഘോഷത്തിനായി സ്വരൂപിച്ച 25,000 രൂപ ദുരിതാശ്വാസ നിധിയിലേക്കായി  ജില്ലാ സെക്രട്ടറിയറ്റംഗം എ വി രഞ്ജിത്തിന‌് കൈമാറി.  ഡിവൈഎഫ‌്ഐ പയ്യന്നൂർ നോർത്ത‌് മേഖലാ കമ്മിറ്റി വിവിധ യൂണിറ്റുകളിൽനിന്നും ശേഖരിച്ച വസ‌്ത്രങ്ങൾ, ഭക്ഷ്യധാന്യങ്ങൾ, മറ്റ‌് അവശ്യ വസ‌്തുക്കൾ എന്നിവ വയനാട്ടിലെ ദുരിതാശ്വാസ ക്യാമ്പിൽ എത്തിക്കുന്നതിനായി യാത്ര തിരിച്ചു.  പയ്യന്നൂർ ബ്ലോക്ക‌് പ്രസിഡന്റ‌് വി കെ നിഷാദ‌് സാധനങ്ങളുമായുള്ള വാഹനം ഫ്ലാഗ‌് ഓഫ‌് ചെയ്തു. ബി ബബിൻ, എം മുഹമ്മദ‌് എന്നിവർ സംസാരിച്ചു.  പയ്യന്നൂർ നഗരസഭയുടെ നേതൃത്വത്തിൽ ദുരിതാശ്വാസ ക്യാമ്പിലേക്ക‌് അവശ്യ സാധനങ്ങൾ എത്തിക്കും.  ഉപയോഗ്യയോഗ്യമായ പുതിയ സാധനങ്ങൾ നൽകാൻ താൽപര്യമുള്ളവർ തിങ്കളാഴ‌്ച വൈകിട്ട‌് അഞ്ചിന‌് മുമ്പായി നഗരസഭാ ഓഫീസിൽ എത്തിക്കണം.  അന്നൂർ ഭഗത്സിങ‌് ലൈബ്രറി ദുരിതാശ്വാസ നിധിയിലേക്ക് 25,000 രൂപ നൽകി. ലൈബ്രറിയിൽ നടന്ന ചടങ്ങിൽ ലൈബ്രറി കൗൺസിൽ ജില്ലാ സെക്രട്ടറി പി കെ ബൈജു തുക ഏറ്റുവാങ്ങി. ഡിവൈഎഫ്‌ഐ ശേഖരിച്ച തുക ജില്ലാ കമ്മിറ്റി അംഗം എ വി രഞ‌്ജിത്ത് ധന്യ, വിനു എന്നിവരിൽനിന്ന് ഏറ്റുവാങ്ങി. ലൈബ്രറി കൗൺസിൽ താലുക്ക് പ്രസിഡന്റ‌് വൈക്കത്ത് നാരായണൻ, പി വി ശോഭ, സുനീഷ് വടക്കുമ്പാടൻ എന്നിവർ സംസാരിച്ചു. കാലവർഷക്കെടുതിയിൽ ദുരിതമനുഭവിക്കുന്നവർക്കായി പൂന്തുരുത്തി മുച്ചിലോട്ട‌് ഭഗവതി ക്ഷേത്രം പെരുങ്കളിയാട്ട കമ്മിറ്റി 25 ക്വിന്റൽ അരി നൽകി. 2019 ഫെബ്രുവരി 4 മുതൽ 7 വരെ നടക്കുന്ന പെരുങ്കളിയാട്ടത്തിന്റെ അന്നദാനത്തിനായി സ്വരുക്കൂട്ടിയതിൽനിന്നുമുള്ള വിഹിതമാണ‌് നൽകിയത‌്. ക്ഷേത്ര പരിസരത്തുനിന്നും അരിയുമായി കണ്ണൂർ കലക്ടറേറ്റിലേക്ക‌് പുറപ്പെട്ട വാഹനം സംഘാടക സമിതി രക്ഷാധികാരി ടി ഐ മധുസൂദനൻ ഉദ‌്ഘാടനം ചെയ‌്തു. വർക്കിങ്ങ‌് ചെയർമാൻ  പി എ സന്തോഷ‌് അധ്യക്ഷനായി. വി ബാലൻ, എം സഞ്ജീവൻ, പുത്തലത്ത‌് ഇന്ദുലേഖ, വി നന്ദകുമാർ, പി തമ്പാൻ, രാജീവൻ പച്ച, പി  മോഹനൻ, ഡോ. ടി വി കുഞ്ഞിക്കണ്ണൻ, ഡി കെ ഗോപിനാഥ‌്, പി യു രാജൻ, കെ ടി സഹദുള്ള എന്നിവർ സംസാരിച്ചു. മാത്തിൽ പ്രളയക്കെടുതിയിൽ ദുരിതമനുഭവിക്കുന്നവരെ സഹായിക്കാൻ മാത്തിൽ  സഹകരണ ബാങ്ക‌് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക‌് രണ്ടുലക്ഷം രൂപ നൽകി. സി കൃഷ‌്ണൻ എംഎൽഎ തുക ഏറ്റുവാങ്ങി. ബാങ്ക‌് പ്രസിഡന്റ‌് പി ശശിധരൻ, സെക്രട്ടറി ടി തമ്പാൻ, ഏറ്റുകുടുക്ക ക്ഷീരസഹകരണ സംഘം പ്രസിഡന്റ‌് പി വി ബാലൻ, കെ എം ബാലകേശവൻ, ടി എം സതീശൻ, കെ വി  ശൈലജ എന്നിവർ സംസാരിച്ചു. ഏറ്റുകുടുക്ക ക്ഷീരോൽപാദക സഹകരണ സംഘത്തിന്റെ ദുരിതാശ്വാസ നിധി പതിനായിരം രൂപയും എൽഎൽഎക്ക‌് കൈമാറി.  പെരിങ്ങോം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് ഡിവൈഎഫ്ഐ പെരിങ്ങോം ബ്ലോക്ക് കമ്മിറ്റി സ്വരൂപിച്ച തുക ജില്ലാ പ്രസിഡന്റ് എം ഷാജർ ഏറ്റുവാങ്ങി. പി പി സിദിൻ, പി അജിത്ത്, എൻ എം അനസ് എന്നിവർ സംസാരിച്ചു.  ഓണത്തിന് ലഭിച്ച അരി ദുരിതബാധിതർക്ക് സംഭാവന നൽകി വിദ്യാർഥികൾ മാതൃകയായി. പെരിന്തട്ട സൗത്ത് എഎൽപി സ്കൂളിലെ വിദ്യാർഥികളാണ് ജീവകാരുണ്യ പ്രവർത്തനത്തിൽ ഏവർക്കും മാതൃകയായത്. പ്രധാനാധ്യാപിക വി എം കാഞ്ചന അരി ഏറ്റുവാങ്ങി.   ദുരിതബാധിതരെ സഹായിക്കാൻ പത്തു ലക്ഷം രൂപയുടെ ഉൽപന്നങ്ങൾ നൽകും. കക്കറ ക്രഷേഴ്സ് ഉടമ ഉമ്മറപ്പൊയിലിലെ കെ എഫ് വർഗീസാണ് മരുന്ന്, ഭക്ഷണപദാർത്ഥങ്ങൾ ഉൾപ്പെടെ സംഭാവന നൽകിയത്. തിങ്കളാഴ്ച പകൽ മൂന്നിന് പെരിങ്ങോത്ത്  സി കൃഷ്ണൻ എംഎൽഎ ഏറ്റുവാങ്ങും. പിതാവിന്റെ മരണാനന്തരച്ചടങ്ങുകൾ ഒഴിവാക്കി തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നൽകും. വ്യാഴാഴ്ച നിര്യാതനായ ഏര്യം തെന്നത്തെ വയലപ്ര വളപ്പിൽ കുഞ്ഞിക്കണ്ണന്റെ മക്കളും ബന്ധുക്കളുമാണ്  മാതൃകയായത്. മകൻ  സി സത്യനാണ് തീരുമാനം അറിയിച്ചത്. പെരിങ്ങോം സിആർപി എഫ് റിക്രൂട്ട് ട്രെയിനിങ‌് സെന്ററിന്റെ നേതൃത്വത്തിൽ ദുരിതബാധിതർക്ക് സഹായമെത്തിച്ചു. രാജഗിരി കാനംവയലിൽ വെള്ളം കയറിയതിനെ തുടർന്ന് മാറ്റിപ്പാർപ്പിച്ച കോളനിവാസികളെ സന്ദർശിച്ചാണ്  സൈനികർ ദുരിതാശ്വാസ സഹായം കൈമാറിയത്. കമാൻഡന്റ്  ഫിറോസ് കുജൂർ, അസിസ്റ്റന്റ് കമാൻഡന്റ്  അലക്‌സ് ജോർജ‌് എന്നിവർ നേതൃത്വം നൽകി. കാര്യങ്കോട് പുഴ കരകവിഞ്ഞൊഴുകിയതിനെ തുടർന്ന് ഒറ്റപ്പെട്ട രാജഗിരി ഇടക്കോളനി, കാനംവയൽ പട്ടികവർഗ കോളനി എന്നിവിടങ്ങളിൽ നിന്നായി 92 പേരെയാണ് കഴിഞ്ഞദിവസം രാജഗിരി കത്തോലിക്കാ പള്ളി പാരിഷ് ഹാളിലേക്ക് മാറ്റിപ്പാർപ്പിച്ചത്. സർക്കാർ സംവിധാനങ്ങൾക്കൊപ്പം നിരവധി സംഘടനകളും ദുരിതബാധിതരെ സഹായിക്കാൻ രംഗത്തെത്തിയിരുന്നു. ഡിവൈഎഫ്ഐ, എസ്എഫ്ഐ പ്രവർത്തകരുടെ നേതൃത്വത്തിൽ ദുരിതാശ്വാസക്യാമ്പിൽ ഭക്ഷണവും വസ്ത്രവും വിതരണം ചെയ്തു. ഓട്ടോ തൊഴിലാളി യൂണിയൻ (സി ഐ ടി യു) പാടിയോട്ടുചാൽ ഡിവിഷനിലെ തൊഴിലാളികൾ ശനിയാഴ്ച സാന്ത്വനയാത്ര നടത്തി. ഏരിയാ സെക്രട്ടറി കെ രാജൻ ഉദ്ഘാടനം ചെയ്തു. പി എൻ മനോജ്കുമാർ, കെ വി ബാബു എന്നിവർ സംസാരിച്ചു. തൊഴിലുറപ്പ് പദ്ധതിയിലെ വേതനം ദുരിതാശ്വാസ നിധിയിലേക്ക് കൈമാറി ദമ്പതികൾ മാതൃകയായി. പ്രാപ്പൊയിൽ നെല്ലിക്കളത്തെ അഞ്ജലി ഭവൻ നാരായണൻ കുഞ്ഞമ്മ നാരായണൻ ദമ്പതിമാരാണ് പതിനായിരം രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കൈമാറിയത്. പാണപ്പുഴ പിതാവിന്റെ മരണാനന്തര ചടങ്ങ‌് ഒഴിവാക്കി തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നൽകി. ഏര്യം തെന്നത്തെ വയപ്ര കുഞ്ഞിക്കണ്ണന്റെ മരണാനന്തര ചടങ്ങ‌് വേണ്ടെന്ന‌് വച്ചാണ് മക്കളും ബന്ധുക്കളും തുക കൈമാറിയത്. ടി വി രാജേഷ് എംഎൽഎ  ഏറ്റുവാങ്ങി. സിപിഐ എം  ഏരിയാ സെക്രട്ടറി കെ പത്മനാഭൻ, പഞ്ചായത്ത് പ്രസിഡന്റ‌് ഇ പി ബാലകൃഷ്ണൻ തുടങ്ങിയവർ പങ്കെടുത്തു. എടാട്ട് അൽഫോൻസാ സെൻട്രൽ സ്കൂൾ  ദുരിതാശ്വാസനിധിയിലേക്ക് സംഭാവന നൽകി.  ഓണാഘോഷം വേണ്ടെന്നു വച്ച‌്  മാനേജ‌്മെന്റും അധ്യാപകരും അനധ്യാപരും വിദ്യാർഥികളും ചേർന്ന് സമാഹരിച്ച 75,000 രൂപ ടി വി രാജേഷ് എംഎൽഎക്ക് കൈമാറി. മാനേജർ സ്റ്റെല്ല ജോർജ്ജ്, പ്രിൻസിപ്പൽ പ്രീതി തെരേസ,  ഡോ. രഞ്ചിത്ത് എന്നിവർ പങ്കെടുത്തു.  ചെറുതാഴം സൗത്ത് എൽപി സ്കൂൾ  ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നൽകി. തുക ടി വി രാജേഷ് എംഎൽഎ ഹെഡ്മാസ്റ്റർ ദാമോദരനിൽനിന്നും ഏറ്റുവാങ്ങി. കെ വി മനോജ്, രവീന്ദ്രൻ തിടിൽ, രതീശൻ, എ സുധാജ്, ബൈജു എന്നിവർ സംസാരിച്ചു.  ദുരിതമനുഭവിക്കുന്നവർക്ക്  പിലാത്തറ മേരിമാതാ  സ്കൂൾ മാനേജർ ഫാ. ഡോ. ജോയ് പൈനാടത്ത്, പ്രിൻസിപ്പൽ സി ബിന്ദു ജോർജ‌് എന്നിവർ ചേർന്ന് ടി വി രാജേഷ് എംഎൽഎക്ക് ഒരുലക്ഷം രൂപയും മറ്റു ആവശ്യസാധനങ്ങളും കൈമാറി. വില്ലേജ് ഓഫീസർ ഫൈസൽ വള്ളിയോട്ട്, എം രാജീവൻ, എം പ്രജിത്ത് എന്നിവർ പങ്കെടുത്തു.  ദുരിതാശ്വാസ നിധിയിലേക്ക് റെഡ് സ്ക്വയർ കാപ്പുങ്ങൽ സംഭാവന നൽകി. ടി വി രാജേഷ് എംഎൽഎ ഏറ്റുവാങ്ങി. സിപിഐ എം ചെറുതാഴം ഈസ്റ്റ് ലോക്കൽ സെക്രട്ടറി വി വി ​ഗോവിന്ദൻ, അജിത്കുമാർ, ആർ പ്രദീപൻ, പി പി മുബിന്ദ്, കെ വി കൃഷ്ണൻ, പി രാജേഷ്, ആർ രമേശൻ, കെ വി രാധാകൃഷ്ണൻ, അശ്വന്ത്, എൻ പ്രമോദ്, ഇ വി പ്രഭാകരൻ, ബാലു എന്നിവർ പങ്കെടുത്തു.  ദുരിതാശ്വാസനിധിയിലേക്ക് കണ്ണൂർ ജില്ലാ എക്സ് സർവീസ് മെൻ മൾട്ടി പർപ്പസ് സൊസൈറ്റി ഒരുലക്ഷം രൂപ സഹായം നൽകി. സംഘം പ്രസിഡന്റ‌് കെ സി കൃഷ്ണപിള്ള കണ്ണൂർ എഡിഎം മുഹമ്മദ് യൂസഫിന് കൈമാറി.  ചുമട്ടു തൊഴിലാളി യൂണിയൻ പിലാത്തറ ഡിവിഷൻ  ദുരിതാശ്വാസനിധിയിലേക്ക് നൽകിയ തുക ടി വി രാജേഷ് എംഎൽഎ ഏറ്റുവാങ്ങി. ഐ വി ശിവരാമൻ, എ വി രവീന്ദ്രൻ, കെ കുഞ്ഞിക്കണ്ണൻ, കെ വി സന്തോഷ്, വി വി രാമചന്ദ്രൻ എന്നിവർ പങ്കെടുത്തു. Read on deshabhimani.com

Related News