തലശേരിയില്‍ പോപ്പുലര്‍ ഫ്രണ്ടുകാരന്‍ പിടിയിൽകണ്ണൂർ എസ്എഫ്ഐ നേതാവ് അഭിമന്യുവിനെ കൊലപ്പെടുത്തിയ കേസിൽ തലശേരിയിൽ പോപ്പുലർ ഫ്രണ്ട് പ്രവർത്തകൻ കസ്റ്റഡിയിൽ.  തലശേരി ചാലിൽ ഗാർഡൻസ് റോഡിലെ സെയ്ൻ വീട്ടിൽ ഷാനവാസി(37) നെയാണ് എറണാകുളത്തുനിന്നെത്തിയ പ്രത്യേക പൊലീസ് സംഘം കസ്റ്റഡിയിലെടുത്തത്. ഇയാളെ എറണാകുളത്തേക്ക് കൊണ്ടുപോയി.  കൊലപാതകത്തിലും ഗൂഢാലോചനയിലും നേരിട്ട് പങ്കെടുത്ത ക്യാമ്പസ്‌ ഫ്രണ്ട് എറണാകുളം ജില്ലാ കമ്മിറ്റിയംഗം ആലുവ ചുണങ്ങംവേലി സ്വദേശി ആദിലിനെ (20) കഴിഞ്ഞ ദിവസം അറസ്റ്റ‌്ചെയ‌്തിരുന്നു. ഇയാളെ ചോദ്യം ചെയ്തപ്പോൾ ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലാണ് അന്വേഷക സംഘം തലശേരിയിലെത്തിയത്. അഭിമന്യുവിനെ കുത്തിക്കൊന്നശേഷം രക്ഷപ്പെട്ട  പ്രധാന പ്രതിയെ രഹസ്യകേന്ദ്രത്തിലെത്തിച്ചതും സഹായം നൽകിയതും ഷാനവാസാണെന്നാണ് സൂചന. പോപ്പുലർ ഫ്രണ്ടിന്റെ കില്ലർഗ്രൂപ്പിലെ പ്രധാനിയാണ് ഷാനവാസ്. ഓട്ടോറിക്ഷാ ഡ്രൈവറും സിപിഐ എം പ്രവർത്തകനുമായ മട്ടന്നൂരിനടുത്ത ഉരുവച്ചാലിലെ സജീവനെ 2008 ഡിസംബർ 17ന് കൊലപ്പെടുത്തിയത് ഷാനവാസ് ഉൾപ്പെട്ട സംഘമായിരുന്നു. ബസ് യാത്രികരായ പെൺകുട്ടികളെ ശല്യംചെയ്തത് ചോദ്യംചെയ്തതിന്റെ വിരോധത്തിലാണ് സജീവനെ ഇവർ കൊലപ്പെടുത്തിയത്. കേസിപ്പോൾ തലശേരി സെഷൻസ് കോടതിയിലാണ‌്. Read on deshabhimani.com

Related News