അഴിക്കോട് ഹൈസ്‌കൂളിൽ ദേശാഭിമാനി എന്റെ പത്രംകണ്ണൂർ അഴീക്കോട് ഹൈസ്‌കൂളിൽ ദേശാഭിമാനി ദിനപത്രം വിതരണം തുടങ്ങി. വ്യാപാരി വ്യവസായി  സമിതി വൻകുളത്ത് വയൽ യൂണിറ്റാണ് പത്രം സ്‌പോൺസർ ചെയ്യുന്നത്. സ്‌കൂളിൽ നടന്ന ചടങ്ങിൽ സമിതി കണ്ണൂർ ഏരിയാ സെക്രട്ടറി പി എം സുഗുണൻ സ്‌കൂൾ ലീഡർക്ക് ദേശാഭിമാനി പത്രം കൈമാറി.  സമിതി പഞ്ചായത്ത് സെക്രട്ടറി എം ഉമേഷൻ. യൂണിറ്റ് സെക്രട്ടറി സി വി പങ്കജാഷൻ പ്രധനാധ്യാപിക ഗീത, പിടിഎ  പ്രസിഡന്റ് പി ധർമ്മൻ, സ്‌കൂൾ മാനേജർ റഘുറാം എന്നിവർ സംസാരിച്ചു. Read on deshabhimani.com

Related News