പ്രഖ്യാപനം 14ന‌് ജില്ലയിലെ ആദ്യ അഴിമതിരഹിത പഞ്ചായത്തായി കരിവെള്ളൂർ‐പെരളംകരിവെള്ളൂർ ജില്ലയിലെ  ആദ്യ അഴിമതി രഹിത ജന സൗഹൃദ കാര്യക്ഷമത പഞ്ചായത്തായി  കരിവെള്ളൂർ﹣െപരളം.  14ന‌്  പകൽ  11ന‌് എ വി സ‌്മാരക ഹാളിൽ  സി കൃഷ‌്ണൻ എംഎൽഎ പ്രഖ്യാപനം നടത്തും.  പഞ്ചായത്ത‌് ഡെപ്യൂട്ടി ഡയറക്ടർ  എം പി ഷാനവാസ‌്  പൗരാവകാശ രേഖ  പ്രകാശനം ചെയ്യും.  എംഎൽഎയുടെ സാന്നിധ്യത്തിൽ വിവിധ വകുപ്പുകളിലെ സേവനങ്ങളെക്കുറിച്ചുള്ള പരാതി പരിഹാര അദാലത്ത‌് നടക്കും.  അഴിമതി ഇല്ലാതാക്കിയതോടൊപ്പം പഞ്ചായത്തിൽനിന്നുളള, സേവനങ്ങളും സമയബന്ധിതമായി നാട്ടുകാർക്ക‌് നൽകാൻ കഴിഞ്ഞു.  കെട്ടിട നിർമാണത്തിനുളള പെർമിറ്റ‌്,  കച്ചവടത്തിനുള്ള ലൈസെൻസ‌്, ക്ഷേമ പെൻഷൻ എന്നിവയെല്ലാം  കൃതസമയത്ത‌്  പരാതിയില്ലാതെ നൽകാനായി.  കഴിഞ്ഞ ഇരുപത‌് വർഷമായി പഞ്ചായത്ത‌് നൽകിയ സേവനങ്ങളെയും സർട്ടിഫിക്കറ്റിനെയും കുറിച്ചുള്ള വ്യക്തമായ വിവരങ്ങളുടെ ഫയൽ കൃത്യമായി സൂക്ഷിക്കുന്നതിന‌് റെക്കോഡ‌് റൂമും സജ്ജീകരിച്ചതിനാൽ പഞ്ചായത്തിന‌്  ഉടൻ ഐഎസ‌്ഒ അംഗീകാരവും ലഭിക്കുമെന്ന‌്   പഞ്ചായത്ത‌് പ്രസിഡന്റ‌് എം രാഘവൻ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.   സ‌്റ്റാൻഡിങ‌് കമ്മിറ്റി ചെയർമാന്മാരായ പി വി നാരായണൻ,  പി ചന്ദ്രൻ, സി കെ നിർമ്മല,  പഞ്ചായത്ത‌് സെക്രട്ടറി  കെ വി സതീശൻ,  പഞ്ചായത്തംഗങ്ങളായ എ കെ ഗിരീഷ‌്കുമാർ, ടി  വി വിനോദ‌് എന്നിവർ  പങ്കെടുത്തു. Read on deshabhimani.com

Related News