ടൂർ പാക്കേജ‌് ഒന്നരക്കോടി തട്ടിയെടുത്ത കേസിലെ ഒന്നാംപ്രതി കീഴടങ്ങിചെറുപുഴ പ്രവാസി മലയാളികൾക്ക് ടൂർ പാക്കേജിൽ ഉൾപ്പെടുത്തി കുറഞ്ഞ നിരക്കിൽ വിമാന ടിക്കറ്റ് നൽകാമെന്ന് വാഗ്ദാനം ചെയ്ത് ഒന്നരകോടിയോളം രൂപ തട്ടിയെടുത്ത കേസിൽ ഒന്നാം പ്രതി കോടതിയിൽ കീഴടങ്ങി.  ചെറുപുഴക്കടുത്ത് അരിയിരുത്തിയിലെ അലവേലിൽ ഷമീർ മുഹമ്മദ് (31) ആണ് പയ്യന്നൂർ ഫസ്റ്റ് ക്ലാസ‌് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് മുമ്പാകെ  കീഴടങ്ങിയത്. കോടതി ഇയാളെ റിമാൻഡ‌് ചെയ്തു. കേസിലെ രണ്ടാം പ്രതിയും ഷമീറിന്റെ സഹോദരനുമായ ഷമീം മുഹമ്മദിനെ പൊലീസ് നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. റിമാൻഡിലായിരുന്ന ഷമീം മുഹമ്മദിനെ കസ്റ്റഡിയിൽ വാങ്ങി തെളിവെടുത്തശേഷം തിരികെ ഹാജരാക്കുന്ന നേരത്താണ് ഒന്നാം പ്രതി കീഴടങ്ങിയത്. മുഖ്യപ്രതി കീഴടങ്ങിയതോടെ കൂടുതൽപേർ ഇവർക്കെതിരെ പരാതിയുമായി  എത്തിയിട്ടുണ്ട്. ഇയാളെ കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്താൽമാത്രമേ തട്ടിപ്പുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ പുറത്തുവരികയുള്ളൂവെന്ന് പൊലീസ് പറയുന്നു.  2017 നവംബർമുതൽ 2018 ജൂലൈവരെയുള്ള കാലയളവിൽ ഖത്തറിൽനിന്ന് കേരളത്തിലേക്കും തിരിച്ചും  ടൂർ പാക്കേജിൽ ഉൾപ്പെടുത്തി കുറഞ്ഞ നിരക്കിൽ വിമാന ടിക്കറ്റ് തരപ്പെടുത്തി തരാമെന്ന് വാഗ്ദാനം ചെയ്താണ് ഇവർ പണം തട്ടിയത്. ഖത്തറിൽ പ്രവർത്തിക്കുന്ന മലയാളികൾ ഉൾപ്പെട്ട  സാമൂഹിക സേവന  കൂട്ടായ്മയിലെ അംഗങ്ങളാണ് തട്ടിപ്പിനിരയായതിൽ ഏറെയും. ഇക്കഴിഞ്ഞ അവധിക്ക് കേരളത്തിലേക്ക് മടങ്ങാൻ ടിക്കറ്റ് ലഭിക്കാതായതോടെ തട്ടിപ്പ‌് പുറത്താവുകയായിരുന്നു. Read on deshabhimani.com

Related News