പ്രളയതീവ്രത അടയാളപ്പെടുത്താൻ സർക്കാർ സ്ഥാപനങ്ങൾക്ക് നിർദേശംകണ്ണൂർ പ്രളയത്തിന്റെ തീവ്രത വരുംകാലത്ത് മനസിലാക്കുന്നതിനായി വെള്ളം കയറിയ സർക്കാർ സ്ഥാപനങ്ങൾ, ഓഫീസുകൾ എന്നിവിടങ്ങളിൽ ഇതുസംബന്ധിച്ച് അടയാളപ്പെടുത്താൻ ദുരന്ത നിവാരണ വകുപ്പിന്റെ നിർദ്ദേശം.  പ്രളയത്തെ തുടർന്ന് വെള്ളം കയറിയ കെട്ടിടങ്ങളിൽ എത്ര ഉയരത്തിൽ വെള്ളം കയറിയെന്ന് അടയാളപ്പെടുത്തണമെന്നാണ‌് ഉത്തരവ്. എല്ലാ സർക്കാർ വകുപ്പുകളുടെയും ഓഫീസുകൾ, തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾക്കു കീഴിലുള്ള കെട്ടിടങ്ങൾ, പൊതുമേഖലാ സ്ഥാപനങ്ങൾ, സർക്കാർ ഫണ്ട് സ്വീകരിക്കുന്ന സ്ഥാപനങ്ങൾ, വൈദ്യുതി തൂണുകൾ, സ്കൂളുകൾ, ആശുപത്രികൾ, പബ്ലിക് ലൈബ്രറികൾ എന്നിവിടങ്ങളിൽ വെള്ളപ്പൊക്ക സമയത്ത് പരമാവധി എത്ര ഉയരത്തിൽ വെള്ളം ഉയർന്നു എന്ന് സൂചിപ്പിക്കുന്ന നിശ്ചിത മാതൃകയിലുള്ള ബോർഡ് സ്ഥാപിക്കാണം. തറനിരപ്പിൽനിന്ന് എത്ര മീറ്റർ ഉയരത്തിലാണ് വെള്ളം കയറിയത് എന്നും ഏതു തിയതിയായിരുന്നു അതെന്നുമാണ് ബോർഡിൽ രേഖപ്പെടുത്തേണ്ടത്. 2018 ലെ വെള്ളപ്പൊക്കം, ഉയരം, തിയതി എന്നീ ക്രമത്തിൽ ഒരേ മാതൃകയിൽ രണ്ടാഴ്ചയ്ക്കകം ഈ ബോർഡുകൾ സ്ഥാപിക്കാനാണ് നിർദേശം. പരമാവധി വെള്ളം കയറിയ നിരപ്പിലാണ് ബോർഡ് സ്ഥാപിക്കേണ്ടത്. Read on deshabhimani.com

Related News