ടൂറിസത്തിന‌് നവോന്മേഷമായി ബോട്ട‌്ജെട്ടി  കണ്ണൂർ  ടൂറിസം പദ്ധതിയുടെ ഭാഗമായി ബോട്ട് ജെട്ടി നിർമിക്കുന്നത‌് ജില്ലയിൽ ബോട്ട് സർവീസിന് നവോന്മേഷമാകും. മലബാർ ക്രൂയിസ് ടൂറിസം പദ്ധതിയിൽപ്പെടുത്തിയാണ് 80. 07 കോടി രൂപ കേന്ദ്ര സർക്കാർ ജില്ലയ‌്ക്ക് അനുവദിച്ചത്. പി കെ ശ്രീമതി എംപി നടത്തിയ ഇടപെടലിനെ തുടർന്നാണ്  വലിയ പദ്ധതി കണ്ണൂരിന് അനുവദിച്ചത്. കുപ്പം, പട്ടുവം, വളപട്ടണം, തെക്കുമ്പാട് എന്നിവിടങ്ങളിൽ മേജർ ബോട്ട് ടെർമിനലാണ് സ്ഥാപിക്കുന്നത്. 7.9 കോടി രൂപയാണ് നാല് സ്ഥലത്തെ മേജർ ബോട്ട‌് ടെർമിനൽ നിർമിക്കാൻ അനുവദിച്ചത്. 47.3 കോടി രൂപ ചെലവഴിച്ച് അഞ്ച് മൈനർ ബോട്ട് ടെർമിനലും സ്ഥാപിക്കുന്നുണ്ട്. മുട്ടം, മാട്ടൂൽ നോർത്ത്,  സൗത്ത്, ചെറുകുന്ന്, വാടിക്കൽ എന്നിവിടങ്ങളിലാണ് മേജർ ബോട്ട‌് ടെർമിനൽ നിർമിക്കുന്നത്. 15 ബോട്ട് ജെട്ടികൾ നിർമിക്കുന്നുണ്ട്. കാട്ടാമ്പള്ളി, മുതുകുട, താവം, അഴീക്കൽഫെറി, ബോട്ട്പാലം, പാപ്പിനിശേരി, പാറക്കൽ, മുനമ്പ്കടവ്, നാറാത്ത്, ഭഗത‌്സിങ‌് ദ്വീപ്, പാമ്പുരുത്തി ദ്വീപ്, കൊളച്ചേരി ദ്വീപ്, സി എച്ച് ദ്വീപ്, എ കെ ജി ദ്വീപ് എന്നിവിടങ്ങളിലാണ് ജെട്ടി . എല്ലാ നിർമാണവും ആധുനിക രീതിയിലും പരിസ്ഥിതിസൗഹാർദവുമാണ‌്. ബയോടോയ്‌ലറ്റ്, കഫ്‌തേരിയ, വൈഫൈ , ചിത്രഗാലറി, സിസിടിവി ക്യാമറ, പ്ലാസ്റ്റിക‌് മാലിന്യ ശേഖരണ സെന്റർ എന്നിവയും സ്ഥാപിക്കും. സോളാർ വെളിച്ചത്തിലാണ് ടെർമിനലും ജെട്ടിയും പ്രവർത്തിക്കുക. കെടിഡിസിക്കാണ് നിർമാണ ചുമതല. കേന്ദ്ര സർക്കാർ പദ്ധതി അംഗീകരിച്ച സ്ഥിതിക്ക് കെടിഡിസി അടുത്ത ദിവസം നിർമാണ ഏജൻസിയെ നിശ്ചയിക്കും. ടൂറിസം രംഗത്തിന് പുറമെ ജലഗതാഗത രംഗത്ത് വൻകുതിച്ച് ചാട്ടമായി ഇത് മാറും. ഇപ്പോൾ അഴീക്കൽ, പറശ്ശിനിക്കടവ്, മാട്ടൂൽ ബോട്ട് സർവീസ് നടക്കുന്നുണ്ട‌്.പുതിയ ടെർമിനലും ജെട്ടിയും വരുന്നതോടെ ദേശീയ ജലഗതാഗതത്തിന് പുറമെ  പ്രാദേശിക ബോട്ട് സർവീസും സജീവമാകും. Read on deshabhimani.com

Related News