ട്രെയിനിൽ കവര്‍ച്ച വര്‍ധിക്കുന്നുകണ്ണൂർ പൊലീസ് പരിശോധന കർശനമാക്കിയിട്ടും ട്രെയിനുകളിൽ കവർച്ച വർധിക്കുന്നു. കഴിഞ്ഞ ദിവസം തിരുവനന്തപുരം﹣ മം​ഗളൂരു മാവേലി എക‌്സ‌്പ്രസി ൽനിന്ന് കളവ് പോയത് മൂന്ന് മൊബൈൽ ഫോണുകൾ.  അവധിക്കാലം കഴിഞ്ഞതോടെ ട്രെയിനുകളിലെ തിരക്ക് കുറഞ്ഞെന്നും അതിനാൽ കളവ് കുറവാണെന്നുമാണ് റെയിൽവേ പൊലീസ് പറയുന്നത്.  സാധാരണ മറ്റ് ട്രെയിനുകളിൽ കവർച്ചയുണ്ടാകുമ്പോഴും മാവേലി എക്സ്പ്രസിൽ കവർച്ച കുറവായിരുന്നു. റിസർവേഷൻ കോച്ചുകളിൽനിന്നാണ് കൂടുതലും കവർച്ച നടക്കുന്നത്. എറണാകുളത്തിനും ഷൊർണൂരിനും ഇടയിലാണ‌് കൂടുതൽ കളവ് നടക്കുന്നത‌്. ഈ ഭാ​ഗത്തുള്ള കള്ളന്മാരെക്കുറിച്ച് റെയിൽവേ പൊലീസിന് നല്ല ധാരണയുണ്ട്. പൊലീസുകാരുടെ മൊബൈലിൽ തന്നെ കുറെ കള്ളന്മാരുടെ ഫോട്ടോ ഉണ്ട്. ഇവർ യാത്രക്കാരെ ഇത് കാണിക്കുന്നുണ്ട്.  കോച്ചുകളിൽ പൊലീസ് ഉണ്ടായിട്ടും കള്ളന്മാർ വിലസുന്നതിൽ യാത്രക്കാർക്ക‌് അമർഷമാണ്. റെയിൽവേ പൊലീസിലെ ആൾക്ഷാമം കാരണം ലോക്കൽ പൊലീസിന്റെ  സേവനംകൂടി ഇപ്പോൾ റെയിൽവേക്ക് ലഭ്യമാണ്. എന്നാൽ ഇങ്ങനെ നിശ്ചയിക്കുന്നതിൽ മുഴുവൻ പേരും കാര്യക്ഷമതയോടെ പ്രവർത്തിക്കുന്നില്ലെന്ന പരാതിയാണ് യാത്രക്കാർക്ക‌്.  Read on deshabhimani.com

Related News