ചടയന് ജന്മനാടിന്റെ സ്മരണാഞ്ജലി

ചടയൻ ഗോവിന്ദൻ ദിനാചരണത്തിന്റെ ഭാഗമായി കമ്പിൽ ബസാറിൽ സംഘടിപ്പിച്ച അനുസ്‌മരണ പൊതുയോഗം സിപിഐ എം കേന്ദ്രകമ്മിറ്റിയംഗം ഇ പി ജയരാജൻ ഉദ്ഘാടനം ചെയ്യുന്നു


കമ്പിൽ സിപിഐ എമ്മിന്റെ സമുന്നത നേതാവായിരുന്ന ചടയൻ ഗോവിന്ദന്  ജന്മനാടിന്റെ സ്മരണാഞ്ജലി. കമ്യൂണിസ്റ്റ്‐ ട്രേഡ് യൂണിയൻ പ്രസ്ഥാനങ്ങളുടെ അമരക്കാരനായിരുന്ന ചടയൻ ഗോവിന്ദന്റെ 20﹣ാം ചരമദിനത്തിൽ കമ്പിലിൽ നടന്ന അനുസ്മരണപരിപാടിയിൽ നൂറുകണക്കിനാളുകൾ പങ്കാളികളായി.  മയ്യിൽ ഏരിയയിലാകെ പ്രധാന കേന്ദ്രങ്ങളും പാർടി ഓഫീസുകളും അലങ്കരിച്ചാണ് പ്രവർത്തകർ സിപിഐ എം സംസ്ഥാന സെക്രട്ടറിയായിരുന്ന ചടയന്റെ സ്മരണ പുതുക്കിയത്. കൊളച്ചേരിമുക്ക് കേന്ദ്രീകരിച്ചാണ് പ്രകടനം ആരംഭിച്ചത്. ചടയനോടുള്ള ജന്മനാടിന്റെ സ്നേഹവും ആദരവും വെളിവാകുന്നതായിരുന്നു പ്രകടനത്തിലെ പങ്കാളിത്തം. കമ്പിൽ ബസാറിൽ നടന്ന പൊതുയോഗം സിപിഐ എം കേന്ദ്രകമ്മിറ്റിയംഗവും വ്യവസായ മന്ത്രിയുമായ ഇ പി ജയരാജൻ ഉദ്ഘാടനം ചെയ്തു.  രാജ്യത്ത് ജനങ്ങളെ ജീവിക്കാനാവാത്ത സ്ഥിതിയിലേക്കാണ് ബിജെപി സർക്കാർ എത്തിച്ചതെന്ന് ഇ പി പറഞ്ഞു. വർഗീയത വളർത്തുന്നതിനൊപ്പം കോർപറേറ്റുകൾക്കുവേണ്ടി ജനങ്ങളെ കൊള്ളയടിക്കുകകൂടിയാണ് കേന്ദ്രസർക്കാർ. ഇതിനെതിരായ ശക്തമായ പ്രക്ഷോഭമാണ് രാജ്യത്ത് ഉയരുന്നത്. ജനങ്ങളുടെ പ്രതിഷേധം ബിജെപിയുടെ അടിത്തറയിളക്കുമെന്നും അദ്ദേഹം പറഞ്ഞു.  കെ ചന്ദ്രൻ അധ്യക്ഷനായി. ജില്ലാ സെക്രട്ടറി പി ജയരാജൻ, മയ്യിൽ ഏരിയാ സെക്രട്ടറി ബിജു കണ്ടക്കൈ എന്നിവർ സംസാരിച്ചു. പി പവിത്രൻ സ്വാഗതം പറഞ്ഞു.     Read on deshabhimani.com

Related News