കണ്ണൂരിൽനിന്ന‌ുള്ള കൗൺസലിങ‌് സംഘം പറവൂരിൽകൊച്ചി എറണാകുളം ജില്ലയിലെ പ്രളയബാധിതർക്ക‌് അതിജീവനത്തിന്റെ ഹൃദയമന്ത്രം ചൊല്ലിക്കൊടുത്ത‌് കണ്ണൂർ ജില്ലയിൽനിന്നുള്ള കൗൺസലിങ‌് സംഘം. ഒരായുസ്സുകൊണ്ടുണ്ടാക്കിയതെല്ലാം  പ്രളയം കവർന്നെടുത്ത, നിസ്സഹായരായ ജനതയ‌്ക്ക‌് മനോധൈര്യം പകരാനെത്തിയ സംഘം മൂന്നുദിവസത്തെ ദൗത്യം പൂർത്തിയാക്കി മടങ്ങി. കണ്ണൂർ ജില്ലയിൽ നാഷണൽ ഹെൽത്ത‌് മിഷനു കീഴിലും കണ്ണൂർ സർവകലാശാലയുടെ അംഗീകൃതസ്ഥാപനമായ ഹൃദയാരാം കമ്യൂണിറ്റി കോളേജ‌് ഓഫ‌് കൗൺസിലിങ്ങിലുമുള്ള സംഘമാണ‌് ജില്ലയിലെത്തിയത‌്. 41 അംഗസംഘത്തിൽ 20 പേർ എറണാകുളം ജില്ലയിലും 21 പേർ ചെങ്ങന്നൂരിലും കേന്ദ്രീകരിച്ചാണ‌് പ്രവർത്തിച്ചത‌്.  കൗൺസലിങ‌്, സൈക്കോ തെറാപ്പി വിദഗ‌്ധരാണ‌് എല്ലാവരും.  മന്ത്രി കെ കെ ശൈലജയുടെ നിർദേശപ്രകാരമാണ‌് സംഘം എത്തിയത‌്. മന്ത്രിയുടെ നിർദേശപ്രകാരം കണ്ണൂർ ജില്ലാ നാഷണൽ ഹെൽത്ത‌് മിഷൻ പ്രോഗ്രാം മാനേജർ ഡോ. കെ വി ലതീഷ‌് മുന്നോട്ടുവച്ച ആശയം ഏറ്റെടുക്കാൻ ഹൃദയാരാം ഡയറക്ടറും പ്രമുഖ സൈക്കൊ തെറാപ്പിസ‌്റ്റുമായ ഡോ. സിസ‌്റ്റർ ട്രീസ പാലയ‌്ക്കൽ തയ്യാറായതോടെയാണ‌് രണ്ട‌് ജില്ലകളിലേക്ക‌് കൗൺസലിങ‌് സംഘത്തെ അയ‌യ‌്ക്കാൻ വഴിയൊരുങ്ങിയത‌്. ‘ഹൃദയ ഹസ‌്തം’ മാനസിക  ശാക്തീകരണ പരിപാടി എന്ന പേരിൽ എറണാകുളം ജില്ലയിൽ പറവൂർ താലൂക്ക‌് കേന്ദ്രീകരിച്ചായിരുന്നു കൗൺസലിങ‌്. . രണ്ടു ദിവസത്തെ കൗൺസലിങ‌് കൊണ്ട‌് വലിയമാറ്റമുണ്ടാക്കാൻ കഴിഞ്ഞുവെന്ന‌് സംഘം പറയുന്നു. ആയിരത്തിലേറെ കുട്ടികൾക്ക‌് വ്യക്തിഗത കൗൺസലിങ്ങും ഗ്രൂപ്പ‌് കൗൺസലിങ്ങും നൽകി.    നാഷണൽ  ഹെൽത്ത‌് മിഷൻ ജില്ലാ സൂപ്രണ്ട‌് ഡോ. മാത്യു നുമ്പേലി, ഹൃദയാരാം കമ്യൂണിറ്റി കോളേജ‌് അസിസ‌്റ്റന്റ‌് ഡയറക്ടർ സിസ‌്റ്റർ ജ്യോതിസ‌് പാലയ‌്ക്കൽ, സിസ‌്റ്റർ ജാൻസി പോൾ, സിസ‌്റ്റർ ലിറ്റി ജേക്കബ‌്, ഹൃദയഹസ‌്തം  കോ  ﹣ ഓർഡിനേറ്റർ വി വി റിനീഷ‌് എന്നിവർ നേതൃത്വം നൽകി. Read on deshabhimani.com

Related News