വറ്റൽ പ്രതിഭാസം വണ്ണാത്തിപ്പുഴയിലുംകടന്നപ്പള്ളി  വണ്ണാത്തിപ്പുഴയിൽ വറ്റൽ പ്രതിഭാസം, ജനങ്ങൾ അങ്കലാപ്പിൽ. ഒരാഴ്ച മുമ്പുവരെ കരകവിഞ്ഞൊഴുകിയ വണ്ണാത്തിപ്പുഴയിലാണ് കഴിഞ്ഞ ദിവസം മുതൽ ജലനിരപ്പ് ക്രമാതീതമായി താഴ്ന്നുതുടങ്ങിയത്. പുഴ മെലിഞ്ഞ് നീർച്ചാലായി മാറുന്ന അവസ്ഥയാണിപ്പോൾ. കടുത്ത വേനലിൽ പോലും പുഴയിൽ ഇത്തരത്തിൽ വെള്ളം കുറഞ്ഞിട്ടില്ലെന്നാണ് പഴമക്കാർ പറയുന്നത്. തീർത്തും ശുദ്ധജലം നിറഞ്ഞ വണ്ണാത്തിപ്പുഴയെ ആശ്രയിച്ച് പുഴയോരങ്ങളിൽ കൃഷി നടത്തുന്ന പരമ്പരാഗത വാഴകൃഷിക്കാർ ഉൾപ്പെടെയുള്ളവർ ആശങ്കയിലാണ് നൂറുകണക്കിനാളുകളുടെ ജീവിതത്തിന്റെ ഭാഗമായി മാറിയ വണ്ണാത്തിപ്പുഴയിൽനിന്നാണ് പരിയാരം മെഡിക്കൽ കോളേജിലേക്ക് ഉൾപ്പെടെ ശുദ്ധജലം എത്തിക്കുന്നത്. ആഗസ്ത് മാസത്തിൽ നടന്ന പ്രളയത്തിൽ സാധാരണയിലും കവിഞ്ഞൊഴുകിയിരുന്ന പുഴ പെട്ടെന്ന് വറ്റിയത് വരാൻപോകുന്ന കൊടും വരൾച്ചയുടെ സൂചനയായിട്ടാണ് പലരും ചൂണ്ടിക്കാട്ടുന്നത്. Read on deshabhimani.com

Related News