പ്രളയശേഷം പുഴകൾ മെലിയുന്നു

വെള്ളം വറ്റിത്തുടങ്ങിയ ബാരാപുഴ. കോളിക്കടവ‌് പാലത്തിൽനിന്നുള്ള ദൃശ്യം.


 സ്വന്തം ലേഖകൻ ഇരിട്ടി പ്രളയത്തിൽ ആർത്തലച്ചെത്തിയ പുഴകൾ ഉരുൾപൊട്ടൽ പിന്നിട്ട‌്  രണ്ടാഴ‌്ച കഴിഞ്ഞപ്പോൾ ജലനിരപ്പ‌് താഴ‌്ന്ന‌് മെലിയുന്നു. ഇരിട്ടി, ബാവലി, ബാരാപുഴകളടക്കം മേഖലയിലെ പുഴകളിലെല്ലാം ഒഴുക്ക‌് അവിശ്വസനീയാംവിധം കുറഞ്ഞു. ബാരാപുഴ ഇരിട്ടി പുഴയോട‌് ചേരുന്നതിന‌് തൊട്ടുമുമ്പ‌് കോളിക്കടവ‌് പാലം പരിസരത്ത‌് ആശങ്കാജനകമായി ഒഴുക്ക‌് തടസ്സപ്പെടുന്ന മട്ടിലായി. സംസ്ഥാനത്തെ നദികളിലാകെ അത്ഭുതപ്രതിഭാസംപോലെ നീരൊഴുക്ക‌് നേർത്ത‌് ജലവിതാനം ക്രമാതീതമായി താഴുന്നതിന‌് പിറകെയാണ‌് പശ‌്ചിമഘട്ടത്തിൽനിന്നെത്തുന്ന മേഖലയിലെ പുഴയൊഴുക്കും കുത്തനെ താഴുന്നത‌്. പഴശ്ശി പദ്ധതിയുടെ ഷട്ടർ മഴ കുറഞ്ഞതോടെ ഒന്നൊന്നായി അടച്ചുതുടങ്ങി. പതിനാറിൽ എട്ടു ഷട്ടറുകളും ഇതിനകം അടച്ചു. ഡാമിൽ 15.2 മീറ്ററാണ‌് ശനിയാഴ‌്ചത്തെ ജലനിരപ്പ‌്. 26.52 മീറ്ററാണ‌് മുഴുജലനിരപ്പ‌് സംഭരണശേഷി.  സാധാരണഗതിയിൽ തുലാമഴകൂടി പിന്നിട്ട ശേഷമാണ‌് ഷട്ടറുകൾ അടക്കാറ‌്. ഇത്തവണ വെള്ളം പാഴാക്കിക്കളഞ്ഞാൽ ജില്ലയുടെ കുടിവെള്ളം മുട്ടിപ്പോവുമോയെന്ന ആശങ്കയുണ്ട‌്. പകുതി ഷട്ടറുകളും നേരത്തെ അടച്ചത‌ിനാൽ വെള്ളം സംഭരിക്കാനാവും. ജലനിരപ്പും നീരൊഴുക്ക‌് ശേഷിയും സംബന്ധിച്ച‌് സർക്കാർ നിർദേശത്തിൽ അനുദിനഅവലോകനം നടത്തിയാണ‌് പഴശ്ശിയിൽ ഷട്ടർ നിയന്ത്രണം. പ്രളയഘട്ടംമുതൽ പഴശ്ശിയിൽ സർക്കാർ നിരീക്ഷണമുണ്ട‌്. Read on deshabhimani.com

Related News