സൈക്കിള്‍ ക്യാമ്പയിന്‍ ഇന്ന്  കണ്ണൂർ  നവകേരള സൃഷ്ടിക്കായുള്ള വിഭവസമാഹരണ യജ്ഞത്തിന്റെ പ്രചാരണത്തിന‌് ജില്ലാ ഭരണകേന്ദ്രവും ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിലും ജില്ലാ പഞ്ചായത്തും ചേർന്ന് സംഘടിപ്പിക്കുന്ന സൈക്കിൾ ക്യാമ്പയിൻ  ഞായറാഴ‌്ച. രാവിലെ 8.30ന് കരിവെള്ളൂരിൽ തുടങ്ങി 4.30ന് മാഹിയിൽ സമാപിക്കും. റാലിയിൽ മുഴുവനായോ ഭാഗികമായോ പങ്കുചേരാം. കണ്ണൂരിൽനിന്ന് പങ്കെടുക്കുന്ന ആളുകളെയും സൈക്കിളുകളും കരിവെള്ളൂർവരെയും മാഹിയിൽനിന്ന‌് തിരികെ കണ്ണൂർ വരെയും എത്തിച്ചു നൽകും. രാവിലെ 8.30 ന് കരിവെള്ളൂരിൽ റവന്യു മന്ത്രി ഇ ചന്ദ്രശേഖരൻ സൈക്കിൾ ക്യാമ്പയിൽ ഫ്‌ളാഗ് ഓഫ് ചെയ്യും. തുടർന്ന് കരിവെള്ളൂർ പഞ്ചായത്ത് ഓഫീസ്, കോത്തായി മുക്ക് വഴി എടാട്ട് എത്തും. പിന്നീട് പിലാത്തറ സർക്കിൾ വഴി പത്ത‌് മണിക്ക‌് പഴയങ്ങാടി. തുടർന്ന‌് ചെറുകുന്ന് പഞ്ചായത്ത് ഓഫീസ്, കണ്ണപുരം പഞ്ചായത്ത് ഓഫീസ്, ഇരിണാവ് കുളം, പാപ്പിനിശേരി വെസ്റ്റ്, വളപട്ടണം പാലം, വനിതാ കോളേജ് വഴി പകൽ 12 ന‌് കാൽടെക്‌സ് ജങ‌്ഷനിലെത്തും. തുടർന്ന് ചാല, എടക്കാട് വഴി മൂന്നു മണിക്ക് മുഴപ്പിലങ്ങാട് എത്തും. മീത്തലെപ്പീടിക, സഹകരണ ആശുപത്രി വഴി 4.30 ന് തലശേ കോട്ട വഴി മാഹി പാലത്തിൽ സമാപിക്കും. എടാട്ട്, പഴയങ്ങാടി, കാൽടെക്‌സ് ജങ‌്ഷൻ, മുഴപ്പിലങ്ങാട്, തലശേരി കോട്ട എന്നിവിടങ്ങളിൽ സ്വീകരണം നൽകും.  വിവിധ കേന്ദ്രങ്ങളിൽ ആരോഗ്യ മന്ത്രി കെ കെ ശൈലജ, തുറമുഖ  മന്ത്രി രാമചന്ദ്രൻ കടപ്പള്ളി, എം പിമാരായ പി കെ ശ്രീമതി, പി കരുണാകരൻ  തുടങ്ങിയവർ പങ്കെടുക്കും. രജിസ്‌ട്രേഷൻ ആവശ്യമില്ല. താൽപര്യമുള്ളവർക്ക‌്   പങ്കെടുക്കാം. ഫോൺ: 9497564545, 9497524545. Read on deshabhimani.com

Related News