മയ്യഴിക്ക് അഭിമാനമായി ഫാബിദ് അഹമ്മദ്

ഫാബിദ് ഫറൂക്ക് അഹമ്മദ്‌


മയ്യഴി ബിസിസിഐയുടെ അസോസിയേറ്റ് മെമ്പർഷിപ്പ് ലഭിച്ചശേഷം ആദ്യമായി രൂപീകരിച്ച പുതുച്ചേരി സീനിയർ ക്രിക്കറ്റ് ടീമിന്റെ വൈസ് ക്യാപ്റ്റനായി മയ്യഴി സ്വദേശി ഫാബിദ് ഫറൂക്ക് അഹമ്മദിനെ തെരഞ്ഞെടുത്തു. നാലുവർഷമായി കേരള രഞ്ജി ട്രാേഫി ടീം അംഗമായിരുന്ന ഫാബിദ്   11 വർഷമായി കേരള ക്രിക്കറ്റിന്റെ ഭാഗമായിരുന്നു. കേരള അണ്ടർ 14, അണ്ടർ 16, അണ്ടർ 19 ടീം അംഗമായിരുന്ന ഈ മയ്യഴിക്കാരൻ അണ്ടർ 23 കേരള ടീമിന്റെ ക്യാപ്റ്റൻകൂടിയായിരുന്നു. കേരളത്തിനുവേണ്ടി ആറ് ഫസ്റ്റ് ക്ലാസ‌് മത്സരങ്ങൾ കളിച്ച ഫാബിദ് ഒരു സെഞ്ച്വറി ഉൾപ്പെടെ 12 വിക്കറ്റ‌് നേടിയിട്ടുണ്ട്. ജാർക്കണ്ഡിനെതിരെയുള്ള വിജയ് ഹസാരെ ട്രോഫിയിൽ മുൻ ഇന്ത്യൻ ക്യാപ്റ്റൻ എം എസ‌് ധോ ണിയുടെ വിക്കറ്റ് നേടിയതോടെ ഫാബിദ് കൂടുതൽ ശ്രദ്ധേയനായി.   കേരള ക്രിക്കറ്റ് അസോസിയേഷന്റെ ബെസ്റ്റ് ഓൾ റൗണ്ടർ അവാർഡ്, അണ്ടർ 23 ബെസ്റ്റ് പ്ലയർ അവാർഡ്, രണ്ട് തവണ ബെസ്റ്റ് സ്പിന്നർ അവാർഡ്‌ എന്നീ അംഗീകാരങ്ങളും നേടിയിട്ടുണ്ട്. മാഹി റെയിൽവേ സ്റ്റേഷൻ റോഡിൽ തബ് സമിൽ സി ടി കെ ഫറൂക്കിന്റെയും സജ്ന ഫറൂക്കിന്റെയും മകനായ ഫാബിദ്, ഏറെ ക്രിക്കറ്റ് പാരമ്പര്യമുള്ള കുടുംബത്തിലെ അംഗംകൂടിയാണ്. ഫാബിദിന്റ പിതൃസഹോദരങ്ങളായ സി ടി കെ മസൂദ്, സി ടി കെ ഉസ്മാൻ കുട്ടി എന്നിവർ കേരള രഞ്ജി താരങ്ങളാണ്. ദുബായ് ആസ്ഥാനമായി പ്രവർത്തിക്കുന്ന ടെലിച്ചറി ക്രിക്കറ്റേഴ്സിന്റ അമരക്കാരൻ സി ടി കെ നാസർ മറ്റൊരു പിതൃസഹോദരനാണ്. Read on deshabhimani.com

Related News