കാലാവസ്ഥാ നിരീക്ഷണ സംവിധാനം സ്ഥാപിക്കൽ ഇന്ന‌് പൂർത്തിയാവും

കണ്ണൂർ വിമാനത്താവളത്തിൽ കാലാവസ്ഥാ നിരീക്ഷണ സംവിധാനം സ്ഥാപിക്കുന്നു.


 കണ്ണൂർ കണ്ണൂർ രാജ്യാന്തര വിമാനത്താവളത്തിൽ കാലാവസ്ഥാ നിരീക്ഷണ സംവിധാനങ്ങൾ സ്ഥാപിക്കൽ  വെള്ളിയാഴ്ചയോടെ പൂർത്തിയാവും. പുണെയിലെ അന്തരീക്ഷ വിജ്ഞാന വിഭാഗത്തിന്റെ (ഐഎംഡി)യും ബംഗളൂരുവിലെ നാഷണൽ എറോ സ്പേസ് ലബോറട്ടറീസി(എൻഎഎൽ)ന്റെയും നേതൃത്വത്തിലാണ് താപനില, കാറ്റിന്റെ ഗതി, വേഗം,  അന്തരീക്ഷ മർദം, ആർദ്രത തുടങ്ങിയ കാലാവസ്ഥാ വ്യതിയാനങ്ങൾ നിർണയിക്കുന്ന ഉപകരണങ്ങൾ സ്ഥാപിക്കുന്നത്. വിമാനത്താവളത്തിന്റെ റൺവേയിലെ രണ്ട് പ്രധാന കേന്ദ്രങ്ങളാണ് 0.5, 25 അതിരുകൾ. അതിൽ ഒന്നായ 25ലാണ്  ഓട്ടോമാറ്റിക്് വെതർ ഒബ്സർവിങ് സിസ്റ്റം(എഡബ്ല്യൂഒഎസ്), റൺവേ വിഷ്വൽ റേഞ്ച് സിസ്റ്റം(ആർവിആർ) തുടങ്ങിയവ സജ്ജമാക്കുന്നത്. ദൃഷ്ടി എന്ന പേരിലറിയപ്പെടുന്ന ആർവിആർ സംവിധാനം എൻഎഎല്ലാണ് രൂപകൽപനചെയ്തത്.  ഈ സംവിധാനങ്ങൾ വഴി ശേഖരിക്കുന്ന കാലാവസ്ഥാ വിവരങ്ങൾ മെട്രോളജിക്കൽ വിഭാഗം ഉദ്യോഗസ്ഥർ പരിശോധിച്ചശേഷം വിമാനത്താവളത്തിലെ എയർട്രാഫിക് കൺട്രോളിന് കൈമാറും. അതനുസരിച്ചായിരിക്കും പൈലറ്റുമാർ സുരക്ഷിതമായ ലാന്റിങ്ങും ടേക്ക‌് ഓഫും ഉറപ്പാക്കുക.  എൻഎഎല്ലിലെ അരുൾ പലിഗൻ, ഐഎംഡിയിലെ  ജെ കെ എസ് യാദവ് എന്നിവരാണ് കണ്ണൂരിൽ സംവിധാനമൊരുക്കുന്നതിന് നേതൃത്വം നൽകുന്നത്. പ്രവർത്തനക്ഷമത ഉറപ്പാക്കിയശേഷമേ ഇവർ മടങ്ങുകയുള്ളൂ. Read on deshabhimani.com

Related News